Share

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല
http://avadharnewsmalayalam.com/single.php?id=40074

avadhar news

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമായിരുന്നു. എന്നാല്‍ ഇത് ഫലം കാണുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. അവിടെത്തെ ബിഷപ്പ് ബിജെപിക്കെതിരായ ഇറക്കിയ ഇടയലേഖനം ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയിലെ കത്തോലിക്കാ സഭ നിലപാട് വിശദീകരിക്കുകയാണ്.

മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന് കത്തോലിക്ക സഭ പറയുന്നു. ക്രൈസ്തവ സമൂഹത്തിന് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നും സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. 'ദി ഇന്ത്യന്‍ എക്സ്പ്രസിനു' നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിനെതിരെ സഭാ നേതൃത്വം പരസ്യമായി നിലപാട് സ്വീകരിക്കുന്നത്. ക്രിസ്മസ് കരോളിന്റെ പേരിലെ ആക്രമങ്ങള്‍ക്ക് പിന്നാലെയാണ് ക്രൈസ്തവ സഭയുടെ വിശദീകരണം എത്തുന്നത്. മോദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ക്രൈസ്തവ സഭ ചെയ്യുന്നതെന്ന തോന്നല്‍ സമൂഹത്തിലുണ്ടാക്കാന്‍ മോദി ശ്രമിച്ചിരുന്നു. ഇതാണ് തുറന്നു പറച്ചിലിലൂടെ പൊളിയുന്നത്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സത്നയില്‍ കഴിഞ്ഞ ആഴ്ചയാണ് 30 ഓളം വരുന്ന വൈദികരേയും സെമിനാരി വിദ്യാര്‍ത്ഥികളെയും ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്തുമസ് കരോള്‍ നടത്തിയതിന്റെ പേരില്‍ തടഞ്ഞുവെച്ച്‌ മര്‍ദ്ദിച്ചത്. കരോള്‍ പരിപാടി മതപരിവര്‍ത്തനമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൈദികരെയും വിദ്യാര്‍ത്ഥികളെും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ ഇവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാര്‍ കത്തിക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഒരു വൈദികനെ പൊലീസ് അറസ്റ്റും ചെയ്തു. ഇതാണ് സഭയെ ചൊടിപ്പിക്കുന്നതെന്നാണ് സൂചന.

ഇതിനൊപ്പം പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തതും കത്തോലിക്കാ സഭയെ അലോസരപ്പെടുത്തുന്നുണ്ട്. മാര്‍പാപ്പയെ വത്തിക്കാന്റെ രാജ്യ തലവനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഔദ്യോഗിക ക്ഷണമുണ്ടെങ്കില്‍ മാത്രമേ മാര്‍പ്പാപ്പയ്ക്ക് മറ്റൊരു രാജ്യത്തേക്ക് പോകാനാകൂ. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയെ ഇന്ത്യയില്‍ കൊണ്ടു വരാന്‍ കത്തോലിക്കാ സഭയും ആഗ്രഹിച്ചിരുന്നു. പക്ഷേ മോദി സര്‍ക്കാര്‍ മാര്‍പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചില്ല. ഏഷ്യന്‍ സന്ദര്‍ശനത്തിന് വേണ്ടത്ര പ്രാധാന്യവും ലഭിച്ചില്ല. കത്തോലിക്കാ സഭയുടെ ഈ ആഗ്രഹം മോദി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കേണ്ടെന്ന നിലപാടാണ് മോദി സര്‍ക്കാര്‍ എടുത്തത്. ഇതോടെയാണ് കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കാന്‍ ക്രൈസ്തവ സഭ തീരുമാനിച്ചത്. ക്ലീമീസിന്റെ കടന്നാക്രമണവും ഇതിന്റെ ഭാഗമാണ്.

മതത്തിന്റെ പേരിലുള്ള വിഭാഗീയതയില്‍ രാജ്യം വീണ്ടും വിഭജിക്കപ്പെടുകയാണ്. ക്രൈസ്തവ പുരോഹിതരും സത്നയിലെ സെമിനാരികളും ആക്രമിക്കപ്പെടുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പാവങ്ങളും നിഷ്കളങ്കരുമായി വിശ്വാസികളെ അറസ്റ്റു ചെയ്യുകയുമാണ്. ഈ സര്‍ക്കാരില്‍ സമൂഹത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ ഒന്നും ചെയ്യുന്നില്ല. ഈ സര്‍ക്കാരില്‍ സഭാ സമൂഹത്തിന് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ക്ലിമീസ് ബാവ പറഞ്ഞു.

ഒരു വലിയ രാജ്യത്ത് ഇത്തരം ചില സംഭവങ്ങള്‍ നടക്കുമെന്നത് താന്‍ അംഗീകരിക്കുന്നു. എന്നാല്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ നിലപാടിനേയും ദൃഢതയേയും നാം വിലയിരുത്തുന്നത്. ഉചിതമായ നടപടികളും നിയമപരമായ സംരക്ഷണവും ലഭിക്കുമ്ബോഴാണത്- ക്ലിമീസ് ബാവ പറയുന്നു. മതപരമായ വിഷയത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്നു എന്നത് ജനാധിപത്യ രാജ്യത്തിന് ഒരിക്കലും നല്ലതല്ല. മതേതര ചട്ടക്കൂടില്‍ എന്റെ രാജ്യം ഒന്നിക്കണമെന്നാണ് തന്റെ നിലപാട്. എന്നാല്‍, മതപരമായ വിഷയങ്ങളുടെ പേരില്‍ ഇന്ന് രാജ്യം ധ്രൂവീകരിക്കപ്പെടുകയാണ്. ഇതിനെതിരെ പോരാടണം-കര്‍ദ്ദിനാള്‍ പറയുന്നു.

സത്നയില്‍ ആക്രമണമുണ്ടായതിന്റെ കാരണം എന്താണെന്ന് തനിക്കോ ക്രിസ്ത്യന്‍ സമുദായത്തിനോ വ്യക്തമല്ല. വ്യക്തമായ എന്തെങ്കിലും കാരണങ്ങളോ തെളിവുകളോ ഇല്ല. ഇത് മുന്‍കൂട്ടി നിശ്ചയിച്ചുള്ള ആക്രമണമായിരുന്നു. സത്നയില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സത്ന രൂപത ഒരിക്കലും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സഭകള്‍ക്കെതിരെ ആക്രമണം നടക്കുന്നതെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ഇത് അടിസ്ഥാന രഹിതമായ ആരോപണമാണ്. തെരഞ്ഞെടുപ്പും സത്നയിലെ ആക്രമണവും തമ്മില്‍ എന്താണ് ബന്ധം? രാജസ്ഥാനിലും സമാനമായ സംഭവമുണ്ട്. ക്രിസ്ത്യന്‍ സമൂഹം ആക്രമിക്കപ്പെട്ടു. അവിടെയും തെരഞ്ഞെടുപ്പ് ഒന്നും ഇപ്പോള്‍ നടക്കുന്നില്ലെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

സത്നയിലെ സഭയുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ക്ലിമ്മീസിന്റെ നേതൃത്വത്തിലുള്ള സിബിസിഐ പ്രതിനിധി സംഘം ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രാജ്യസഭാ വൈസ് ചെയര്‍മാന്‍ പി.ജെ കുര്യനും സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. രാജ്നാഥ് സിംഗിന്റെ പക്കല്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും ക്ലിമീസ് പറഞ്ഞു. നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലിമീസ് വ്യക്തമാക്കി.

പൗരന്മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണം. നിരപരാധികളെ ഉചിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന മോശപ്പെട്ട പ്രവൃത്തി ചെയ്യുന്ന കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. നാം ഒരുമിച്ച്‌ നില്‍ക്കണം. നാനാത്വത്തിലുള്ള ഐക്യമാണ് വേണ്ടത്. വംശീയവും മതപരവും ഭാഷപരവുമായി വേര്‍തിരിവുകള്‍ നോക്കാതെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ക്രിസ്ത്യന്‍ സമുദായവും നേതൃത്വവും പ്രതിജ്ഞാപബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.


http://avadharnewsmalayalam.com/single.php?id=40074

2017-12-22 14:45:41
Courtesy : oneindiamalayalam

Related News

avadhar news

2017-12-22 14:51:57

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

ന്യൂഡല്‍ഹി: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തുന്നു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 26 മുതല്‍ 29 വരെയാണ് കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുന്നത്. ഇവര്‍ മൂന്ന് സംഘങ്ങളായി ഓഖി ബാധിത മേഖലകളും സന്ദര്‍ശിക്കും.

 

ഓഖി ദുരിത...Read More

avadhar news

2017-12-22 14:49:43

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

തിരുവനന്തപുരം: ( 22.12.2017) പെന്‍ഷന്‍ വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് ഒടുവില്‍ അറ്റകൈ പ്രയോഗിച്ച്‌ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും സമരവും നടക്കുന്ന പശ്ചാത്തലത്തിലാണ് തുക നല്‍കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചത്. കായംകുളം, ഏറ്റുമാനൂര...Read More

avadhar news

2017-12-22 14:43:49

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

മലപ്പുറം: താനുര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്‍മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ചെറിയമുണ്ടം പഞ്ചായത്ത് പരിസരത്ത് നടക്കുന...Read More

avadhar news

2017-12-22 14:39:22

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ പെട്ട് കൂടുതല്‍ വാഹന ഉടമകളും. ആലപ്പുഴ ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ആലപ്പുഴ ജില്ലയിലെ ആറ് സബ് ആര്‍ടി ഓഫീസുകളുടെ പരിധിയില്‍ താമസിക്കുന്നവര്‍ വ്യാജരേഖ ചമച്ച്‌ പുതുച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ ര...Read More

avadhar news

2017-12-22 13:01:13

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം. 
അല്ളാത്തവ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രഫഷണല്‍ സമീപനം നടത്തണമെന്നും സാന...Read More

avadhar news

2017-12-22 13:00:01

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച്‌ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു.

ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.

ആഭ്യന്തര വകുപ്പിലെ അഡീഷ...Read More

avadhar news

2017-12-22 12:58:45

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

കൊച്ചി :(www.kasargodvartha.com 22/12/2017) 92 മരുന്നുകള്‍ക്ക് വില കുറച്ചു. പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും. ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 92 മരുന്നുകള്‍ക്കാണ് വിലകുറയുന്നത്. രണ്ടാംഘട്ട വിലനിയന...Read More

avadhar news

2017-12-22 11:41:06

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

കൊച്ചി: മാധ്യമപ്രവര്‍ത്തകന് വീണ്ടും പൊലീസ് മര്‍ദനം. സദാചാര പൊലീസിങ് ആരോപിച്ചാണ് നാരദ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടറായ പ്രതീഷിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മര്‍ദിച്ചത്. നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവര്‍ത്തകയായ അമൃത ഉമേഷിനെയും പൊലീസുകാര്‍ സദാചാരപൊലീസിങ് ആരോപി...Read More

avadhar news

2017-12-22 11:31:21

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: പുതുച്ചേരിയിലെ വാഹനരജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ ആലപ്പുഴ ജില്ലയിലെ 25 ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തു. വ്യജരേഖ ചമച്ച വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ആര്‍ടിഒ ശുപാര്‍ശ ചെയ്തു.

സംസ്ഥാന സര്‍ക്കാരില്‍ നികുതി അടക്കാനും നിര്&z...Read More

avadhar news

2017-12-22 11:28:06

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

കൊച്ചി: ( 22.12.2017) മദ്യം വിതരണം ചെയ്യാന്‍ വൈകുന്നുവെന്ന് ആരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയ്ക്ക് നേരെ കഴിഞ്ഞദിവസമാണ് ഒരു സംഘം യുവാക്കള്‍ അക്രമം നടത്തിയത്. സംഭവത...Read More

avadhar news

2017-12-22 10:14:49

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

ആലപ്പുഴ : പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേയ്ക്ക് തള്ളുന്ന മക്കള്‍ക്ക് ഈ സംഭവം ഒരു അപവാദമാണ്. സിനിമയിലും മറ്റും യാദൃശ്ചികത എന്നത് കണ്ടിട്ടുണ്ടെങ്കിലും നേര്‍ജീവിതത്തില്‍ അത്തൊരുമൊരു യാദൃശ്ചികത തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും നല്‍കിയത് രണ്ടു വര്‍ഷം മുമ്ബ് കാണ...Read More

avadhar news

2017-12-22 09:23:05

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

കണ്ണൂര്‍: ബെംഗളൂരുവില്‍നിന്ന് പയ്യന്നൂരിലേക്കുവന്ന ടൂറിസ്റ്റ് ബസ്സില്‍ മദ്യപിച്ച്‌ ലക്കുകെട്ട ഡ്രൈവര്‍ യാത്രക്കാര്‍ വലച്ചു. ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട കല്ലട ട്രാവല്‍സിന്റെ ബസ്സിലാണ് സംഭവം. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി വിരാജ്പേട്ടയ്ക്കപ്പുറം ബസ് നിര...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു

avadhar news

ഓഖി: കണ്ണൂരില്‍നിന്നു ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി