Share

അതിരില്‍ച്ചെന്ന് തൊടുമ്ബോള്‍ - ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര
http://avadharnewsmalayalam.com/single.php?id=40058

avadhar news

മേഘാലയത്തിന്റെ മഞ്ഞിന്‍ മറകള്‍ കടന്ന് ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര

ഈ ലോകത്തിന് ആരാണ് അതിരുകള്‍ നിര്‍ണയിക്കുന്നത്?. മനുഷ്യന്റെ ചില സ്വാര്‍ഥ താത്പര്യങ്ങള്‍ തന്നെ. സ്വന്തം പറമ്ബിന് വേലികെട്ടിത്തിരിക്കുന്നിടത്ത് അത് തുടങ്ങുന്നു. ഇവിടെ രാജ്യത്തിന്റെ അതിര്‍ത്തിയാണ് വിഷയം. രാജ്യത്തിന് അതിരുവേണ്ടെന്ന് പറയാന്‍ നമ്മളാരുമല്ല. പക്ഷേ ഒരു സഞ്ചാരിക്ക് സ്വപ്നം കാണാമല്ലോ. പ്രത്യേകിച്ചും ഒരതിരില്‍നിന്ന് കൊണ്ട് അയല്‍രാജ്യത്തെ കണ്‍കുളിര്‍ക്കെ കാണുമ്ബോള്‍. അത്തരമൊരു യാത്രാനുഭവമാണിവിടെ പങ്കുവെക്കുന്നത്. ഒരു പക്ഷേ ഏതു സഞ്ചാരിയുടെയും സ്വപ്നമാണിത്. പാസ്പോര്‍ട്ടില്ലാതെ, വിസയില്ലാതെ ലോകം മുഴുവന്‍ സഞ്ചരിക്കുക. ഒരു ബൈക്കുമെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുക. എന്തുരസകരമായ (നടക്കാത്ത!) സ്വപ്നമാണത്.

ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന ഒരു രാജ്യത്തിന്റെ അതിരുകാണാനാണ് ഈ യാത്ര. ബംഗ്ലാദേശിന്റെ. അന്ന് രാജ്യം വിഭജിച്ചപ്പോള്‍ ഒരുപാട് മനസ്സുകള്‍ക്ക് മുറിവേറ്റ് വീണതാണ്. ആ മുറിവില്‍ നിന്നുള്ള ചോരപ്പാടുകള്‍ ചലച്ചിത്രകാരമായ ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലൂടെയാണ് ആദ്യം അറിഞ്ഞത്. നാടു വിട്ടുപോന്നാലും മറക്കാനാവാത്ത ജീവചര്യയാണ് ഗ്രാമവും നദികളും ജിവിതവുമെല്ലാം. പ്രിയപ്പെട്ട പത്മാനദിയെയും ജനിച്ചുവളര്‍ന്ന ഗ്രാമത്തെയും ഉപേക്ഷിച്ച്‌ വിഭജനാന്തരം ഇന്ത്യയിലേക്ക് വന്നഘട്ടക്കിന് ആ വേദനകള്‍ സ്വന്തം ചലച്ചിത്ര രചനകളില്‍ പങ്കുവെക്കാതിരിക്കാനാവില്ലായിരുന്നു. പല കഥാപാത്രങ്ങളിലൂടെയും ഈ വേദനകള്‍ ആവര്‍ത്തിച്ചുവരുന്നത് കാണാമായിരുന്നു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍നിന്ന് ഒരു കുഞ്ഞുകാറിലായിരുന്നു യാത്ര. മഴയുണ്ടായിരുന്നു. കോടമഞ്ഞിന്റെ പുതപ്പിനുള്ളിലായിരുന്നു പ്രകൃതിയാകെ. ഇന്‍ഡിക്കേറ്ററും ലൈറ്റുമിട്ട് മിന്നാമിന്നികള്‍ പോലെ വാഹനങ്ങള്‍ 81 കിലോമീറ്ററാണ് ഈ അതിര്‍ത്തി ഗ്രാമത്തിലേക്ക്. വഴിക്ക് ചില വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്. ഒന്നും കാണുന്നില്ലെങ്കിലും മനോഹരമായ പ്രകൃതിയിലൂടെയാണ് ഈ യാത്ര എന്ന് ഇടയ്ക്കറിയുന്നുണ്ട്. മഞ്ഞ് മാറുമ്ബോള്‍ മുന്നില്‍ തെളിയുന്ന ഹരിതമലകളും വയലുകളും അത് പറഞ്ഞു തരുന്നുണ്ട്.

ഇടയ്ക്ക് മഴതോര്‍ന്ന് മഞ്ഞ് മാറിയപ്പോഴാണ് മനോഹരമായൊരു സ്ഥലത്തെത്തിയത്. ഏഷ്യയിലെത്തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. അതിന്റെ പേരില്‍ വിനോദസഞ്ചാര ഭൂപടത്തിലിടം പിടിച്ച സ്ഥലം. മാവ്ലിയോങ് ഈ ഗ്രാമം വളരെ വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്. വാഹനമൊന്നിന് അമ്ബതുരൂപ ഫീസ് കൊടുക്കണം പ്രവേശിക്കാന്‍. ഗ്രാമം ചുറ്റിനടന്നുകണ്ടു. തെങ്ങില്ലെങ്കിലും കവുങ്ങുള്ളതുകൊണ്ട് കേരളത്തിന്റെ അന്തരീക്ഷമുണ്ടിവിടെ. എല്ലായിടത്തും അടയ്ക്ക ഉണക്കാനിട്ടിരിക്കുന്നു. ചിലയിടത്ത് നീറ്റിലിട്ടിരിക്കുന്നു. വഴിയെല്ലാം തൂത്തുവൃത്തിയാക്കിയിട്ടുണ്ട്. എല്ലാത്തിനും ഒരു അടുക്കും ചിട്ടയുമുണ്ട്. ഗ്രാമത്തിലെ ഹോട്ടലില്‍ നല്ല ഭക്ഷണമായിരുന്നു. ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയോടെയാണ് ചിക്കന്‍ കിട്ടിയത്. ചില നാടന്‍ചേരുവകളാണ് രുചിയുടെ രഹസ്യമെന്ന് പാചകക്കാരി പറഞ്ഞു. അത് ട്രേഡ് സീക്രട്ടാണ.

വഴിക്ക് മറ്റൊരു കാഴ്ചയുണ്ടായിരുന്നു. ബാലന്‍സിങ് റോക്ക്. ഒരു ചിന്നകല്ലിന്‍മേല്‍ ബാലന്‍സ് ചെയ്ത നില്‍ക്കുന്ന പെരിയകല്ല്. പ്രകൃതിയുടെ അത്ഭുതശില എന്നു പേരിട്ട് കമ്ബികെട്ടി തിരിച്ച്‌ പത്തുരൂപ രൂപ ടിക്കറ്റുംവെച്ചാണിവിടെ സഞ്ചാരികളെ സ്വീകരിക്കുന്നത്. അടുത്ത കാഴ്ച ജീവനുള്ള പാലമായിരുന്നു. അത് ഈ നാടിന്റെ മാത്രം സ്വന്തമാണ്. മരത്തിന്റെ വേരുകള്‍കൊണ്ട് പ്രകൃതിയും മനുഷ്യനും ചേര്‍ന്നൊരുക്കുന്ന പാലം. നദി കരകവിയുമ്ബോള്‍ അക്കരെ കടക്കല്‍ പ്രയാസമായപ്പോള്‍ നാട്ടുകാര്‍ തീര്‍ത്ത തൂക്കുപാലമാണിത്. ശീമയാല്‍ എന്ന മരത്തിന്റെ കരുത്തേറിയ വേരുകള്‍ കമുകിന്‍ തൂണുകളുപയോഗിച്ച്‌ ക്രമേണ മറുകരയിലെത്തിച്ചാണ് ഇത്തരം പാലമുണ്ടാക്കുന്നത്. ഇതിന്റെ ഡബിള്‍ഡെക്കര്‍ വേര്‍ഷനും മേഘാലയയിലുണ്ട്. കെട്ടുപിണഞ്ഞ വേരുകള്‍ പാലംപോലെ കിടക്കും. അതിനുള്ളില്‍ കല്ലും മണ്ണും നിരത്തി യാത്ര സുഗമമാക്കാം. തൂക്കുപാലംപോലെ നടക്കുമ്ബോള്‍ ആടാറില്ല. പാലം കടന്ന് അക്കരെ കുന്നുകയറിയതോടെ ബംഗ്ലാദേശ് കണ്ടു. വെള്ളം കയറിക്കിടക്കുന്ന വിശാലമായ കൃഷിയിടങ്ങള്‍. ഒരു വലിയ മരത്തിലേക്ക് മുളകൊണ്ടുള്ള പടികളും മുകളില്‍ ഏറുമാടം പോലെ ഒരു പ്ലാറ്റ്ഫോമും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍നിന്ന് മുകളിലേക്ക് 20 രൂപയാണ് ടിക്കറ്റിന്. മുകളിലെത്തിയാല്‍ കാണുന്നതും ബംഗ്ലാദേശ് തന്നെ.

അവിടെ നിന്നിറങ്ങി വീണ്ടും മുന്നോട്ട്. കുറേദൂരം ബംഗ്ലാദേശിനെ കണ്ണെത്തും ദൂരത്ത് കണ്ടുകൊണ്ടിങ്ങനെ യാത്ര ചെയ്യാം. ചിലയിടത്ത് റോന്ത്ചുറ്റുന്ന അതിര്‍ത്തിരക്ഷാഭടന്മാര്‍. റോഡിനിടതുവശം വലിയൊരു വെള്ളച്ചാട്ടം. ഒരു ചെറിയപാലവും. കുത്തിയൊലിച്ചാര്‍ത്ത് കുതിക്കുന്ന വെള്ളച്ചാട്ടം അതിരുകള്‍ വകവെക്കാതെ അയല്‍രാജ്യത്തേക്ക് കുതിക്കുന്നു. യാത്രാപ്രിയന്റെ മനസ്സുപോലെ. അവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. എല്ലാവരും വെള്ളച്ചാട്ടത്തിന്റെ ഭീകരവശ്യതയ്ക്ക് മുന്നില്‍ അദ്ഭുതം കൂറി നില്‍ക്കുന്നു. സെല്‍ഫിയെടുക്കുന്നു. പാട്ടുംപാടി കുഞ്ഞുകിളികള്‍ പറക്കുന്നു. പൂമ്ബാറ്റകള്‍ തുടിച്ചാര്‍ക്കുന്നു. ജലകണങ്ങള്‍ പാറിനടക്കുന്നു.

അല്‍പ്പംകൂടി മുന്നോട്ട് പോവുമ്ബോള്‍ ദൗക്കി നദിയായി. നദിക്ക് കുറുകെയുള്ള ഇരുമ്ബുപാലം ഫോട്ടോയിലാക്കരുതെന്നാണ് വിലക്ക്. പാലം കടന്ന് അല്പം പോയാല്‍ തോണി കിട്ടുന്നയിടമായി. അതും വാടകയ്ക്ക് എടുത്ത് പുഴയിലൊരു യാത്രയാവാം. മഴയില്ലെങ്കില്‍ വെള്ളം സ്ഫടികതുല്യം തെളിയും. വെയിലില്‍ നമ്മള്‍ സഞ്ചരിക്കുന്ന തോണിയുടെ നിഴലിന്റെ ഫോട്ടോ എടുക്കാം. ശരിക്കും അതൊരു ഒന്നൊന്നര കാഴ്ച തന്നെയാണ്. വാട്സ്‌ആപ്പിലും ഗൂഗിള്‍ ഇമേജിലുമെല്ലാം ഇത് കണ്ടിട്ടുണ്ടാവും. അത് ഫോട്ടോഷോപ്പാണെന്ന് പറഞ്ഞിട്ടുമുണ്ടാവും എന്നാല്‍ ഇത് യാഥാര്‍ഥ്യമാണ്. പക്ഷേ മഴ കാരണം ഞങ്ങള്‍ക്ക് അത്തരമൊരു പടം നഷ്ടമായി. എ റിയല്‍ മിസ്സിങ്.

കൂറ്റന്‍ കുന്നിന്റെ നടുവിലൊരു വിടവിലൂടെയാണ് ഉമ്മന്‍കോട്ട് എന്നും പേരുള്ള ഈ നദി ഒഴുകുന്നത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ ബംഗ്ലാദേശ് അതിര്‍ത്തിയായി. വാഗപോലെ പരേഡും കാര്യങ്ങളുമൊന്നുമില്ലെങ്കിലും രണ്ടിടത്തും അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ ജവാന്‍മാരെ കാണാം. ഇന്ത്യന്‍ മണ്ണില്‍ കാഴ്ചക്കാരായി ഞങ്ങളും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അവിടെ നിന്നെത്തിയവരും. ഞങ്ങള്‍ അവരുടെയും അവര്‍ ഞങ്ങളുടെയും ഫോട്ടോ എടുക്കുന്നു. അല്പം മുന്നോട്ട് നടന്ന് ബംഗ്ലാദേശിനെ ഒന്നുതൊട്ടതും ഇന്ത്യന്‍ പട്ടാളത്തിന്റെ വിസില്‍ വന്നു. അങ്ങോട്ട് പോവാന്‍ പാടില്ല. സോറി. അറിയാതെ തൊട്ടുപോയതിന് ബംഗ്ലാദേശിനോട് മാപ്പ് പറഞ്ഞ് കാല്‍ പിന്‍വലിച്ചു.

നേരേ നോക്കിയാല്‍ വെല്‍ക്കം ടു ബംഗ്ലാദേശ്. എബൗട്ടേണ്‍ അടിച്ചാല്‍ വെല്‍ക്കം ടു ഇന്ത്യ. പക്ഷേ, വിസയില്ലെങ്കില്‍ ഇങ്ങനെ നോക്കിനില്‍ക്കാനേ പറ്റൂ. തമാബില്‍ എന്ന സ്ഥലമാണിത്. അവിടെനിന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനനഗരി ധാക്കയിലേക്ക് 300 കി.മീ. അതിരിലെ വീട്ടുകാരുടെ സ്ഥിതി രസകരമായിരിക്കും. അപ്പുറത്തേക്കൊന്ന് കടക്കാന്‍ എന്തെല്ലാം കടമ്ബകള്‍ കടക്കണം. പാസ്പോര്‍ട്ട് എടുക്കാന്‍ എവിടെ വരണം. വിസ സമ്ബാദിക്കാന്‍ ആരെയെല്ലാം കാണണം. കെട്ടഴിഞ്ഞുപോയ പശു അപ്പുറം കടന്നാല്‍പോലും തൊന്തരവായിരിക്കും!

പാസ്പോര്‍ട്ടും വിസയും കൈയിലുള്ളവര്‍ ഇതുവഴി അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോവുന്നുണ്ട്. അതുപോലെ ഇന്ത്യയില്‍നിന്ന് പൊട്ടിച്ച കല്ലുകള്‍ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുന്ന ലോറികളും ക്യൂ നില്‍ക്കുന്നു. ഒരാല്‍മരം തണല്‍വിരിച്ച്‌ തണുപ്പേകി നില്‍ക്കുന്നു. അതിരുകളില്‍ നില്‍ക്കുമ്ബോള്‍ ഈ കാഴ്ചകളുടെ കൗതുകവും അതിരുകളുടെ വ്യര്‍ഥതയുമെല്ലാം മനസ്സില്‍ നിറയുന്നു. ഒപ്പം ഘട്ടക്കിനെ പോലുള്ള, സ്വന്തം ഗ്രാമത്തിന്റെ പൊക്കിള്‍ക്കൊടിബന്ധം മുറിച്ചെറിഞ്ഞ് പോരേണ്ടി വന്ന ആയിരക്കണക്കിന് അജ്ഞാതരായ അഭയാര്‍ഥികളുടെ സങ്കടവും ഒഴുകിയെത്തുന്നു. ഒന്നുമറിയാതെ നദികള്‍ ഒഴുകുന്നു, കിളികള്‍ പറക്കുന്നു. ചിത്രശലഭങ്ങള്‍ നൃത്തമാടുന്നു. 
*********
ഈ യാത്ര ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം ഷില്ലോങ്ങിലെത്തണം. കൊല്‍ക്കത്തയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് ചെറിയ ഒരു ഫ്ളൈറ്റുണ്ട്. ട്രെയിനാണെങ്കില്‍ ഗുഹാവതിയില്‍ എത്തി റോഡ് മാര്‍ഗം ഷില്ലോങ്ങിലെത്താം. ഷില്ലോങ്ങില്‍ തങ്ങി, ചെറിയ ടാക്സികള്‍ വിളിച്ച്‌ ഇങ്ങോട്ട് പോവാം. പൊതുവെ ടൂറിസ്റ്റ് ഫ്രണ്ട്ലിയാണ് ഡ്രൈവര്‍മാരും ജനങ്ങളും. മേഘാലയ ടൂറിസത്തിന്റെ പാക്കേജുകളും കുഴപ്പമില്ല. ഒരു സഞ്ചാരിക്ക് ഒരു പാട് കാണാനും അറിയാനുമുണ്ട് മേഘാലയയില്‍.

നിലമ്ബൂര്‍ റെയില്‍

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച നിലമ്ബൂര്‍ റെയില്‍പാതയിലൂടെയുള്ള യാത്ര കൃഷ്ണഗുഡിയിലേക്കുള്ള വഴികള്‍ വായിച്ച്‌ അബ്ദുറഹ്മാന്‍ നൗഷാദിന്റെ ഒരു ഇമെയില്‍ വന്നു. ചൂരല്‍വളയത്തിന്റെ സിഗ്നല്‍ കൈമാറുന്ന സമ്ബ്രദായം ഇവിടെയും നിര്‍ത്തി എന്നദ്ദേഹം അറിയിച്ചു. ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം ഇവിടെയും നിലവില്‍ വന്നു.

അതുപോലെ രാധാകൃഷ്ണന്‍ നരിപ്പറ്റയും കൗതുകകരമായൊരു കാര്യം പങ്കുവെച്ചു. 1840ല്‍ ബ്രിട്ടീഷുകാര്‍ നിലമ്ബൂരില്‍ തേക്ക് പ്ളാന്റേഷന്‍ തുടങ്ങി. 1923 ല്‍ സൗത്ത് ഇന്ത്യന്‍ റെയില്‍വേ കമ്ബനി നിലമ്ബൂര്‍ ഷൊര്‍ണൂര്‍ റെയില്‍പാതയ്ക്ക് തുടക്കം കുറിച്ചു. തേക്കുതടികള്‍ എത്തിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം. ഷൊര്‍ണൂര്‍ അങ്ങാടിപ്പുറം 1927 ഫിബ്രവരിയിലും അങ്ങാടിപ്പുറം വാണിയമ്ബലം 1927 ഓഗസ്റ്റിലും പൂര്‍ണമായത് 1927 ഒക്ടോബറിലുമായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍ പലയിടത്തു നിന്നെന്നപോലെ ഈ റെയില്‍വേയും അവര്‍ ഇളക്കിമാറ്റി. യുദ്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായിരുന്നു ഇത്. അങ്ങനെ 1941ല്‍ ഈ റെയില്‍ ഇല്ലാതായി. സ്വാതന്ത്ര്യാനന്തരം പൊതുജനാവശ്യം പരിഗണിച്ച്‌ വീണ്ടും റെയില്‍ സ്ഥാപിക്കുകയായിരുന്നു. അങ്ങനെ 1953ലാണ് വീണ്ടും ഈ റെയില്‍വേ നിലവില്‍ വന്നത്.


http://avadharnewsmalayalam.com/single.php?id=40058

2017-12-22 13:06:43
Courtesy : mathrubhumi

Related News

avadhar news

2017-12-22 16:15:15

രാജവെമ്പാലകളുടെ നാട്ടിലേയ്ക്ക്

ഓരോ യാത്രയും ഓരോ അനുഭവങ്ങളായാണ് ഓർമകളിൽ അവതരിക്കുന്നത്‌. നൂലുമഴയുടെ അകമ്പടിയോടെ മഞ്ഞുപുതച്ചുറങ്ങുന്ന പുൽമേടുകളും വിജനമായ ഭൂപ്രദേശവും ഒക്കെ പിന്നിട്ട്‌ മഴയുടെ സംഗീതം ആസ്വദിക്കാൻ മാത്രമായി ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയായ അഗുംബെയിലേക്കൊരു യാത്ര. ചില യാത്രകൾ അങ്ങനെയാണ്, മനസ്സ്‌ പറയുമ്പോ...Read More

avadhar news

2017-12-22 16:09:59

അമേരിക്കയെ വിറപ്പിച്ച വിയറ്റ്നാം, ഇന്ന് സഞ്ചാരികളുടെ പറുദീസ

നീണ്ട യുദ്ധങ്ങളുടെ, രക്തചൊരിച്ചിലുകളുടെ അവസാനം ഒരു രാജ്യം വിദേശ സഞ്ചരികളുടെ പ്രിയപ്പെട്ട യാത്ര കേന്ദ്രങ്ങളിൽ ഒന്നാവുക. അത്രയെളുപ്പമാണോ അത്? യുദ്ധം നേരിട്ടിട്ടില്ലാത്ത രാജ്യങ്ങൾ കുറവാണ്, പക്ഷെ വിയറ്റ്‌നാം പോലെയൊരു രാജ്യത്തെ ആഭ്യന്തര യുദ്ധം വരുത്തി വച്ച നഷ്ടങ്ങൾ ഒട്ടും ചെറുതായിരുന്നില്ല. ...Read More

avadhar news

2017-12-22 13:12:14

ആള്‍പ്പാര്‍പ്പില്ലാത്ത കുറുവ ദ്വീപിന്റെ വിശേഷങ്ങള്‍

വയനാട്ടിലെ കുറുവ ദ്വീപ് എന്നും സഞ്ചാരികള്‍ക്ക് വിസ്മയം സമ്മാനിക്കുന്ന ഒരിടമാണ്.ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപാണെങ്കിലും കുറുവയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. മണ്‍സൂണ്‍ കാലത്ത് അടച്ചിടുന്ന കുറുവ ദ്വീപ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന...Read More

avadhar news

2017-12-22 12:56:53

ഇന്ദിരാഗാന്ധിമലകടന്ന് ഇഡ്ലിമൊട്ട യിലേക്ക്

സു ന്ദരകാഴ്ചകളുമായി ഒരുങ്ങിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കുളിരിടങ്ങള്‍... മൂന്നാറിലെ തണുപ്പു മാറുംമുമ്ബ് മലനിരകള്‍ കോട്ട തീര്‍ത്ത മഴനിഴല്‍ പ്രദേശമായ മറയൂരിലെത്താം. നാല്‍പ്പതു കിലോമീറ്റര്‍ റോഡിനിരുവശവും മൂന്നാറിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം കാഴ്ചയില്‍ നിറയുന്നു. മറ...Read More

avadhar news

2017-12-22 12:19:18

തിരുവണ്ണാമലൈയിലെ വിശേഷങ്ങള്‍

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് തിരുവണ്ണാമലൈ. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഇടമാണ് അരുണാചലേശ്വര്‍ ക്ഷേത്രം. വാണിജ്യത്തിവും വിനോദത്തിലും കൃഷിയിലുമെല്ലാം മുന്നിട്ടു നില്‍ക്കുന്ന ഈ തമിഴ് നഗരം ആത്മീയ യാത്രകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരിടം കൂടിയാണ്. രമണമഹര്‍ഷിയുടെ ആസ്ഥാനം ...Read More

avadhar news

2017-12-21 09:48:35

2017 ല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ചരിത്രസ്മാരകങ്ങള്‍

ഏകദേശം അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ചരിത്രം സൂക്ഷിക്കുന്ന ഇന്ത്യയില്‍ അതിനനുസരിച്ച് ചരിത്രസ്മാരകങ്ങളുമുണ്ട്. ഇവിടുത്തെ കലയും സംസ്‌കാരവും പാരമ്പര്യങ്ങളും എന്തിനധികം വിശ്വാസങ്ങളും വരെ ആളുകളെ എന്നും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. അതൊകൊണ്ടുതന്നെ മറ്റെവിടുത്തേക്കാളും ഭംഗിയായി ...Read More

avadhar news

2017-12-21 09:38:32

ഇത് പോണ്ടിച്ചേരി കാഴ്ചകള്‍

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി. ഒരുകാലത്ത് ഫ്രാന്‍സിന്റെ കോളനിയായിരുന്ന ഇവിടം ഇന്ന് ഒട്ടേറെ സഞ്ചാരികള്‍ അന്വേഷിച്ച് വരുന്ന ഇടമാണ്. തമിഴ് അര്‍ബന്‍ രീതിയിലുള്ള കെട്ടിടങ്ങളും ഫ്രഞ്ച്-തമിഴ് രുചികളുമാണ് ഇവിടുത്തെ പ...Read More

avadhar news

2017-12-21 09:30:47

കുറുവ ദ്വീപിലെ സഞ്ചാരപഥങ്ങള്‍

 

മ നുഷ്യന്‍ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. കുറുവയെന്ന അത്ഭുത ദ്വീപ് ലോക ജൈവ ഭൂപടത്തില്‍ പച്ചവരച്ചു ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.കണ്ടല്‍ക്കാടുകള്‍ മാത്രമുള്ള പശ്ചിമബംഗാളിലെ സുന്ദര്‍ബനില്‍ നിന്നും മറ്റൊരു ദ്വീപ് തേടിയുള...Read More

avadhar news

2017-12-20 11:45:40

പുതുവര്‍ഷ യാത്രയ്ക്കൊരുങ്ങാം ഈ അറിയപ്പെടാത്ത ഇടങ്ങളിലേക്ക്

ഒരേ പോലെയുള്ള അവധിക്കാലങ്ങളും ഒരേ സ്ഥലങ്ങളും...യാത്ര ചെയ്യുന്നവര്‍ക്ക് എന്നുമുണ്ടാകുന്ന ഒരു പരാതിയാണിത്. കുറേ പ്രാവശ്യം പോയി കണ്ടു മടുത്ത സ്ഥലങ്ങള്‍ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ...അധികമാരും പോകാത്ത, തിരക്കും ബഹളങ്ങളുമില്ലാത്ത ഒരു യാത്രയായിരിക്കട്ടെ ഇത്തവണത്തേത്... അത്ഭുതപ്പെടുത്തുന്ന ...Read More

avadhar news

2017-12-20 11:39:07

കേരളത്തിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്...കേരളം ഇങ്ങനെ അറിയപ്പെടുന്ന് പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് ചരിത്രത്തില്‍ ഇടം നേടിയ സംഗതികളും കൊണ്ടാണ്. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടം എല്ലാത്തരത്തിലുമുള്ള സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന സ്ഥലമാണ്. എല്ലാര...Read More

avadhar news

2017-12-20 11:35:58

സന്ദര്‍ശകരെ വിസ്മയിപ്പിച്ച്‌ സ്വീഡനില്‍ മഞ്ഞ് കൊട്ടാരം

സമീപത്തുള്ള നദിയില്‍ നിന്നും മഞ്ഞ് ശേഖരിച്ച്‌, എല്ലാ വര്‍ഷം സ്വീഡനിലെ ലാപ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഐസ്ഹോട്ടല്‍ ആണിത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ കലാകാരന്മാരാണ് ഓരോ മുറിയും രൂപകല്‍പന ചെയ്യുന്നത്. ഇത്തവണ ബഹിരാകാശ മനുഷ്യനും മഞ്ഞ് രാജ്ഞിയുമാണ് പ്രധാന പ്രമേയങ്ങള്‍. മുപ്പത്തഞ്...Read More

avadhar news

2017-12-20 11:26:27

കൊക്കിലൊതുങ്ങുന്ന യാത്രകള്‍ക്കായി

സുരക്ഷിതമായി യാത്ര ചെയ്യുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് കുറഞ്ഞ ചെലവിലുള്ള യാത്രയും. എത്രതന്നെ പ്ലാന്‍ ചെയ്താലും ചിലപ്പോള്‍ ചെലവുകള്‍ കയ്യിലൊതുങ്ങാതെ വരുന്നതായി കാണാം. കടുംപിടുത്തങ്ങള്‍ ഒഴിവാക്കി ചില നിസ്സാരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രകളുടെ ചിലവ് കുറയ്ക്കാന്‍ സാധി...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു