Share

ഇന്ദിരാഗാന്ധിമലകടന്ന് ഇഡ്ലിമൊട്ട യിലേക്ക്
http://avadharnewsmalayalam.com/single.php?id=40054

avadhar news

സു ന്ദരകാഴ്ചകളുമായി ഒരുങ്ങിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കുളിരിടങ്ങള്‍... മൂന്നാറിലെ തണുപ്പു മാറുംമുമ്ബ് മലനിരകള്‍ കോട്ട തീര്‍ത്ത മഴനിഴല്‍ പ്രദേശമായ മറയൂരിലെത്താം. നാല്‍പ്പതു കിലോമീറ്റര്‍ റോഡിനിരുവശവും മൂന്നാറിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം കാഴ്ചയില്‍ നിറയുന്നു. മറയൂരില്‍ നിന്ന് 'ഇഡ്ലിമൊട്ട'യുടെ നെറുകയിലെത്താന്‍ പഴത്തോട്ടമായ കാന്തല്ലൂരില്‍ എത്തണം. കോടമഞ്ഞില്‍ മറഞ്ഞിരിക്കുന്ന 'മന്നവന്‍ ചോല' യില്‍ നിന്ന് മെത്താപ്പ് ചെക്ക് പോസ്റ്റ് കടന്നാല്‍ പുല്‍മേടുകള്‍ അതിരിടുന്ന ഇഡ്ലിമൊട്ടയായി. മാട്ടുപ്പെട്ടിയില്‍ നിന്നും കുളമെത്താപ്പ് വഴി ഒറ്റക്കൊമ്ബുമല താണ്ടിയും ഇവിടെയെത്താം. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ കാന്തല്ലൂര്‍ വഴി തിരഞ്ഞെടുക്കുകയാണ് ഉത്തമം.

കരിമ്ബിന്‍പാടത്ത് ചൂളംകുത്തി കടന്നുപോകുന്ന കാറ്റിന് ശര്‍ക്കരയുടെ ഗന്ധം. ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ മുഖത്ത് തട്ടുന്ന കാറ്റിന്റെ മര്‍മരം ആസ്വദിച്ച്‌ പോകുമ്ബോള്‍ ഇരുവശത്തും നീണ്ടുകിടക്കുന്ന പച്ചക്കറിത്തോട്ടങ്ങളുടെ പെരുമ. കാന്തല്ലൂരില്‍ എത്തുംമുമ്ബ് സാക്ഷാല്‍ കള്ള് ലഭിക്കുന്ന ഒരു ഓലച്ചാര്‍ത്ത് കരിമ്ബിന്‍ ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നതു കാണാം. കലര്‍പ്പില്ലാത്ത കള്ളിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന് നാം തിരിച്ചറിയുന്നു. ഷാപ്പുകറികള്‍ ഏറെയില്ലാത്ത, കപ്പയും മീന്‍കറിയും മാത്രം കിട്ടുന്ന ഇവിടെ ഒരിക്കല്‍ കയറിയവര്‍ വീണ്ടുമെത്തുമെന്ന്, രണ്ടു സായിപ്പുമാരോടൊപ്പം നാലുകുപ്പി കള്ളുമായി ഇരിക്കുന്ന കാന്തല്ലൂര്‍ക്കാരന്‍ രാജന്‍ പറയുന്നു. കാന്തല്ലൂര്‍ മലനിരകളിലാണ് വെളുത്തുള്ളിയും സവാളയും ഉരുളക്കിഴങ്ങും ബീന്‍സും ക്യാബേജും അടക്കമുള്ള പച്ചക്കറികള്‍ വിളയുന്നത്. ആപ്പിള്‍ വിളഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ യാത്രയില്‍ ദൃശ്യമാകും. ഒരു 'പഴത്തോട്ടം' എന്ന് കാന്തല്ലൂരിനെ വിശേഷിപ്പിക്കാം. മലനിരകള്‍ക്കു താഴെ തട്ടുതട്ടായി കൃഷിചെയ്യുന്ന ബീന്‍സും മുളകും ചീരയും.

കാന്തല്ലൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ 'മന്നവന്‍ചോല' ആയി. വീണ്ടും ഏഴു കിലോമീറ്റര്‍ താണ്ടിയാല്‍ 'മെത്താപ്പ്' ചെക്പോസ്റ്റ്. മലകയറ്റത്തിനൊരുങ്ങുമ്ബോള്‍ ഗ്രാന്റീസ് ഇലകളെ തഴുകി കാറ്റ് കുന്നുകടന്നുപോകുന്നത് ദൃശ്യമാകും. മേഘകിരീടമണിഞ്ഞ മൊട്ടക്കുന്നുകളും പുല്‍മേടുകളും... കലിതുള്ളും കാറ്റിന്റെ താണ്ഡവം കൊണ്ട് ഉരുവംകൊണ്ട ചോലവനങ്ങള്‍ യൂക്കാലിക്കാടുകള്‍ക്ക് വഴിമാറുന്നു... പ്രകൃതിയുടെ ആവാസവ്യവസ്ഥതന്നെ താറുമാറാകുന്ന ഈ വിളകള്‍ക്കു വേണ്ടി ഇടിച്ചുനിരത്തിയ പുല്‍മേടുകള്‍ക്കു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. മലയുടെ നെറുകയില്‍ വെട്ടിനിര്‍ത്തിയ മുടിച്ചാര്‍ത്തുപോലെ കാണപ്പെടുന്ന പുല്‍ത്തകിടിയില്‍ കാറ്റിന്റെ കൈവേല.

നാച്ചിവയലിലും മുനിയറയുടെ താഴ്വരയിലും നിന്നാല്‍ 'ഇഡ്ലിമൊട്ട'യുടെ വാലറ്റം കാണാമെങ്കിലും ഉയരങ്ങളില്‍ നിന്നുള്ള കാഴ്ചയാണ് മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. വടക്കുനിന്നും വീശുന്ന കാറ്റില്‍ പുല്‍മേടുകളാകാന്‍ വിധിക്കപ്പെട്ട മലനിരകള്‍ക്ക് പുതിയൊരു പേരിട്ടത് ലേശം വികൃതിയോടെയാവണം. പുല്‍ത്തകിടികളിലൊളിച്ച്‌ ഇഡ്ലിയും മൊട്ടയുമായി രൂപപ്പെടുന്ന കുന്നിന്‍നിരകള്‍. 'ഇന്ദിരാഗാന്ധിമല' എന്നുപറഞ്ഞ് ഒരു മുതുവാന്‍ പാറപ്പുറത്തിന്റെ അറ്റത്തെത്തി ഇഡ്ലിമൊട്ടയുടെ ശിരസ്സ് ചൂണ്ടിക്കാണിച്ചു. 'മുടി ക്രോപ്പ് ചെയ്ത ഇന്ദിരാഗാന്ധിയുടെ മുഖം തന്നെ' എന്നു സമ്മതിച്ച്‌ ഏവരും ചിത്രങ്ങളും സെല്‍ഫികളും എടുത്തു. പുല്‍മേടുകളുടെയും ചോലകളുടെയും സങ്കലനത്തില്‍ കൈവന്ന 'പ്രകൃതിയുടെ ഒരു ഇന്‍സ്റ്റലേഷന്‍' എന്ന് ഇന്ദിരാഗാന്ധിയുടെ മുഖം സാക്ഷ്യപ്പെടുത്തുന്നു. ചെക്പോയിന്റില്‍ ബൈക്ക് വച്ച്‌ കുത്തനെയുള്ള കയറ്റം കയറി. ഇഡ്ലിമൊട്ടയുടെ ഉച്ചിയില്‍ നിന്നാല്‍ പക്ഷേ, ഇന്ദിരാഗാന്ധിയുടെ മുഖം ദൃശ്യമാകില്ല. പകരം, കോവില്‍ക്കടവും നാച്ചിവയലും മറയൂരും കാന്തല്ലൂരും അടങ്ങുന്ന താഴ്വര കണ്ടു മടങ്ങാം.

കട്ടിയേറെയില്ലാത്ത വായു ശരീരത്തിനും മനസ്സിനും നല്‍കുന്ന ഉന്മേഷം കൊണ്ട് വിശപ്പുപോലും തോന്നിയില്ല. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന പ്രതീതി. തട്ടുതട്ടായ കൃഷിയിടങ്ങള്‍ അസ്തമയപ്രഭയില്‍ ഇഡ്ലിത്തട്ടുകളെ ഓര്‍മപ്പെടുത്തുന്നു. കാറ്റിന്റെ സീല്‍ക്കാരം നിലയ്ക്കാത്ത മലയുടെ ഉച്ചയില്‍ നില്ക്കുമ്ബോള്‍ വായുവില്‍ പറന്നുപോകുന്ന പ്രതീതി. താഴെ ഇഡ്ലി നിരത്തിയ പോലെ തട്ടുകളായി മലനിരകള്‍... അവയ്ക്കു മീതെ മേഘകിരീടം ചൂടിയ കൊടുമുടിയുടെ കാഴ്ച... പുല്‍മേടുകളില്‍ കോടമഞ്ഞ് ആടചാര്‍ത്തുന്ന, ചൂളം കുത്തിയടിക്കുന്ന കാറ്റ്... ഏറെ കാലടികള്‍ പതിയാത്ത പുല്‍മേടുകള്‍ അലങ്കരിച്ച്‌ ഭൂമിയുടെ തളികയില്‍ പ്രതിഷ്ഠിച്ച ഈ മലയ്ക്ക് 'ഇഡ്ലിമൊട്ട' എന്നു പേരിട്ട പൂര്‍വികന്റെ ഭാവനയ്ക്ക് നൂറുമാര്‍ക്ക് തന്നെ കൊടുക്കണം. 
ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത ആ പേര് ഇഡ്ലി കാണുമ്ബോഴൊക്കെ മനസ്സില്‍ നിറയുകയും ചെയ്യും.


http://avadharnewsmalayalam.com/single.php?id=40054

2017-12-22 12:56:53
Courtesy : mathrubhumi

Related News

avadhar news

2017-12-22 16:15:15

രാജവെമ്പാലകളുടെ നാട്ടിലേയ്ക്ക്

ഓരോ യാത്രയും ഓരോ അനുഭവങ്ങളായാണ് ഓർമകളിൽ അവതരിക്കുന്നത്‌. നൂലുമഴയുടെ അകമ്പടിയോടെ മഞ്ഞുപുതച്ചുറങ്ങുന്ന പുൽമേടുകളും വിജനമായ ഭൂപ്രദേശവും ഒക്കെ പിന്നിട്ട്‌ മഴയുടെ സംഗീതം ആസ്വദിക്കാൻ മാത്രമായി ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയായ അഗുംബെയിലേക്കൊരു യാത്ര. ചില യാത്രകൾ അങ്ങനെയാണ്, മനസ്സ്‌ പറയുമ്പോ...Read More

avadhar news

2017-12-22 16:09:59

അമേരിക്കയെ വിറപ്പിച്ച വിയറ്റ്നാം, ഇന്ന് സഞ്ചാരികളുടെ പറുദീസ

നീണ്ട യുദ്ധങ്ങളുടെ, രക്തചൊരിച്ചിലുകളുടെ അവസാനം ഒരു രാജ്യം വിദേശ സഞ്ചരികളുടെ പ്രിയപ്പെട്ട യാത്ര കേന്ദ്രങ്ങളിൽ ഒന്നാവുക. അത്രയെളുപ്പമാണോ അത്? യുദ്ധം നേരിട്ടിട്ടില്ലാത്ത രാജ്യങ്ങൾ കുറവാണ്, പക്ഷെ വിയറ്റ്‌നാം പോലെയൊരു രാജ്യത്തെ ആഭ്യന്തര യുദ്ധം വരുത്തി വച്ച നഷ്ടങ്ങൾ ഒട്ടും ചെറുതായിരുന്നില്ല. ...Read More

avadhar news

2017-12-22 13:12:14

ആള്‍പ്പാര്‍പ്പില്ലാത്ത കുറുവ ദ്വീപിന്റെ വിശേഷങ്ങള്‍

വയനാട്ടിലെ കുറുവ ദ്വീപ് എന്നും സഞ്ചാരികള്‍ക്ക് വിസ്മയം സമ്മാനിക്കുന്ന ഒരിടമാണ്.ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപാണെങ്കിലും കുറുവയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. മണ്‍സൂണ്‍ കാലത്ത് അടച്ചിടുന്ന കുറുവ ദ്വീപ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന...Read More

avadhar news

2017-12-22 13:06:43

അതിരില്‍ച്ചെന്ന് തൊടുമ്ബോള്‍ - ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര

മേഘാലയത്തിന്റെ മഞ്ഞിന്‍ മറകള്‍ കടന്ന് ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര

ഈ ലോകത്തിന് ആരാണ് അതിരുകള്‍ നിര്‍ണയിക്കുന്നത്?. മനുഷ്യന്റെ ചില സ്വാര്‍ഥ താത്പര്യങ്ങള്‍ തന്നെ. സ്വന്തം പറമ്ബിന് വേലികെട്ടിത്തിരിക്കുന്നിടത്ത് അത് തുടങ്ങുന്നു. ഇവിടെ രാജ്യത്തിന്റെ അതിര്‍ത്തി...Read More

avadhar news

2017-12-22 12:19:18

തിരുവണ്ണാമലൈയിലെ വിശേഷങ്ങള്‍

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് തിരുവണ്ണാമലൈ. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഇടമാണ് അരുണാചലേശ്വര്‍ ക്ഷേത്രം. വാണിജ്യത്തിവും വിനോദത്തിലും കൃഷിയിലുമെല്ലാം മുന്നിട്ടു നില്‍ക്കുന്ന ഈ തമിഴ് നഗരം ആത്മീയ യാത്രകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരിടം കൂടിയാണ്. രമണമഹര്‍ഷിയുടെ ആസ്ഥാനം ...Read More

avadhar news

2017-12-21 09:48:35

2017 ല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ചരിത്രസ്മാരകങ്ങള്‍

ഏകദേശം അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ചരിത്രം സൂക്ഷിക്കുന്ന ഇന്ത്യയില്‍ അതിനനുസരിച്ച് ചരിത്രസ്മാരകങ്ങളുമുണ്ട്. ഇവിടുത്തെ കലയും സംസ്‌കാരവും പാരമ്പര്യങ്ങളും എന്തിനധികം വിശ്വാസങ്ങളും വരെ ആളുകളെ എന്നും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. അതൊകൊണ്ടുതന്നെ മറ്റെവിടുത്തേക്കാളും ഭംഗിയായി ...Read More

avadhar news

2017-12-21 09:38:32

ഇത് പോണ്ടിച്ചേരി കാഴ്ചകള്‍

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി. ഒരുകാലത്ത് ഫ്രാന്‍സിന്റെ കോളനിയായിരുന്ന ഇവിടം ഇന്ന് ഒട്ടേറെ സഞ്ചാരികള്‍ അന്വേഷിച്ച് വരുന്ന ഇടമാണ്. തമിഴ് അര്‍ബന്‍ രീതിയിലുള്ള കെട്ടിടങ്ങളും ഫ്രഞ്ച്-തമിഴ് രുചികളുമാണ് ഇവിടുത്തെ പ...Read More

avadhar news

2017-12-21 09:30:47

കുറുവ ദ്വീപിലെ സഞ്ചാരപഥങ്ങള്‍

 

മ നുഷ്യന്‍ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. കുറുവയെന്ന അത്ഭുത ദ്വീപ് ലോക ജൈവ ഭൂപടത്തില്‍ പച്ചവരച്ചു ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.കണ്ടല്‍ക്കാടുകള്‍ മാത്രമുള്ള പശ്ചിമബംഗാളിലെ സുന്ദര്‍ബനില്‍ നിന്നും മറ്റൊരു ദ്വീപ് തേടിയുള...Read More

avadhar news

2017-12-20 11:45:40

പുതുവര്‍ഷ യാത്രയ്ക്കൊരുങ്ങാം ഈ അറിയപ്പെടാത്ത ഇടങ്ങളിലേക്ക്

ഒരേ പോലെയുള്ള അവധിക്കാലങ്ങളും ഒരേ സ്ഥലങ്ങളും...യാത്ര ചെയ്യുന്നവര്‍ക്ക് എന്നുമുണ്ടാകുന്ന ഒരു പരാതിയാണിത്. കുറേ പ്രാവശ്യം പോയി കണ്ടു മടുത്ത സ്ഥലങ്ങള്‍ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ...അധികമാരും പോകാത്ത, തിരക്കും ബഹളങ്ങളുമില്ലാത്ത ഒരു യാത്രയായിരിക്കട്ടെ ഇത്തവണത്തേത്... അത്ഭുതപ്പെടുത്തുന്ന ...Read More

avadhar news

2017-12-20 11:39:07

കേരളത്തിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്...കേരളം ഇങ്ങനെ അറിയപ്പെടുന്ന് പ്രകൃതി ഒരുക്കിയ അത്ഭുതങ്ങള്‍ കൊണ്ട് മാത്രമല്ല, മറിച്ച് ചരിത്രത്തില്‍ ഇടം നേടിയ സംഗതികളും കൊണ്ടാണ്. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടം എല്ലാത്തരത്തിലുമുള്ള സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന സ്ഥലമാണ്. എല്ലാര...Read More

avadhar news

2017-12-20 11:35:58

സന്ദര്‍ശകരെ വിസ്മയിപ്പിച്ച്‌ സ്വീഡനില്‍ മഞ്ഞ് കൊട്ടാരം

സമീപത്തുള്ള നദിയില്‍ നിന്നും മഞ്ഞ് ശേഖരിച്ച്‌, എല്ലാ വര്‍ഷം സ്വീഡനിലെ ലാപ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഐസ്ഹോട്ടല്‍ ആണിത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ കലാകാരന്മാരാണ് ഓരോ മുറിയും രൂപകല്‍പന ചെയ്യുന്നത്. ഇത്തവണ ബഹിരാകാശ മനുഷ്യനും മഞ്ഞ് രാജ്ഞിയുമാണ് പ്രധാന പ്രമേയങ്ങള്‍. മുപ്പത്തഞ്...Read More

avadhar news

2017-12-20 11:26:27

കൊക്കിലൊതുങ്ങുന്ന യാത്രകള്‍ക്കായി

സുരക്ഷിതമായി യാത്ര ചെയ്യുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് കുറഞ്ഞ ചെലവിലുള്ള യാത്രയും. എത്രതന്നെ പ്ലാന്‍ ചെയ്താലും ചിലപ്പോള്‍ ചെലവുകള്‍ കയ്യിലൊതുങ്ങാതെ വരുന്നതായി കാണാം. കടുംപിടുത്തങ്ങള്‍ ഒഴിവാക്കി ചില നിസ്സാരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രകളുടെ ചിലവ് കുറയ്ക്കാന്‍ സാധി...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു