Share

ഒൗഷധസസ്യക്കൃഷിക്ക് ഇറങ്ങിയാൽ രക്ഷപ്പെടുമോ?
http://avadharnewsmalayalam.com/single.php?id=39922

avadhar news

ഒൗഷധസസ്യക്കൃഷിക്കിറങ്ങുക, വിപണി ലഭിക്കാതെ പരാജയപ്പെടുക; കാലങ്ങളായുള്ള നമ്മുടെ ശീലമാണിത്. അബദ്ധം പറ്റിയവർ അതോടെ മതിയാക്കും. മറുവശത്ത് മറ്റു ചിലർ തുടങ്ങും. അവരുടെ കഥയും വ്യത്യസ്തമാവില്ല. സത്യത്തിൽ നമ്മുടെ കർഷകർ ഒൗഷധസസ്യക്കൃഷിക്ക് ഇറങ്ങണോ.ഇറങ്ങിയാൽ രക്ഷപ്പെടുമോ.
പൊള്ളലേറ്റാൽ ഒൗഷധങ്ങൾ പലതുണ്ട് ആയുർവേദത്തിൽ; കറ്റാർവാഴപ്പോള മുതൽ ശതധൗതഘൃതം വരെ. ഔഷധസസ്യക്കൃഷി ചെയ്തു കൈപൊള്ളിയാൽ, പക്ഷേ മേൽപറഞ്ഞതൊന്നും ഫലിക്കില്ല. അങ്ങനെ പൊള്ളിയ കയ്യും നെഞ്ചുമായി കഴിയുന്ന കർഷകർ കേരളത്തിൽ കുറവല്ലതാനും. അതുകൊണ്ടുതന്നെ, പതിമുകം  മുതൽ സഫേദ്മുസ്്ലിവരെയുള്ള ‘ആദായ സസ്യ’ ങ്ങളുടെ ‘മാഹാത്മ്യം’ വീണ്ടും കേൾക്കാൻ അ വർ ആഗ്രഹിക്കുന്നുമില്ല. ആയുർവേദത്തിന് ഇന്നു ലഭിക്കുന്ന രാജ്യാന്തര പ്രശസ്തിയും അംഗീകാരവും സംബന്ധിച്ച് വിശദീകരണങ്ങൾ ആവശ്യമില്ല. ആയുർവേദ ഒൗഷധങ്ങൾക്കുള്ള ഡിമാൻഡും ഉൽപാദനവും സമീപ വർഷങ്ങളിൽ സുസ്ഥിര വളർച്ച രേഖപ്പെടുത്തുകയും ചെയ്യുന്നു. മറുവശത്ത്, മരുന്നുനിർമാണത്തിനാവശ്യമായ ഒൗഷധസസ്യങ്ങൾ ലഭിക്കുന്നില്ല എന്നു പൊതുവേദിയിൽ ആശങ്കപ്പെടുന്ന ഒൗഷധ നിർമാതാക്കളെയും അഷ്ടവൈദ്യന്മാരെയും നാം പതിവായി കാണുന്നു. എന്നിട്ടും എന്തുകൊണ്ട് ഒൗഷധസസ്യക്കൃഷി ചെയ്യാനിറങ്ങുന്ന കർഷകരിൽ ബഹുഭൂരിപക്ഷവും വിപണി കിട്ടാതെ പരാജയപ്പെടുന്നു.

ആചാര്യനറിയുന്നുണ്ടോ തലശ്ശേരിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ആയുർവേദ ഡോക്ടറുടെ അനുഭവം കേൾക്കാം. പ്രമുഖ ആയുർവേദ ഗ്രൂപ്പിലെ സേവനകാലത്ത് സ്ഥാപനത്തിന്റെ ഒൗഷധ നിർമാണശാലയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. മരുന്നു നിർമിക്കുന്നതിനു മുമ്പ് അതിലെ ഒാരോ ചേരുവയും ഡോക്ടർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തണം എന്നാണു ചട്ടം. തലങ്ങും വിലങ്ങും നോക്കിയിട്ടും പക്ഷേ അരിഷ്ടത്തിൽ ചേർക്കാനുള്ള അശോകം മാത്രമില്ല. ‘‘അശോകാരിഷ്ടത്തിൽ നമ്മൾ അശോകം ചേർക്കാറില്ല. വില ജാസ്തി. പകരം ആറ്റുവഞ്ചി ചേർക്കും’’, പർച്ചേസ് മാനേജരുടെ സ്വകാര്യം. ‘‘ഒന്നു ലഭ്യമല്ലെങ്കിൽ പകരം മറ്റൊന്ന്്, അഥവാ പ്രതിനിധി ദ്രവ്യം പ്രയോഗിക്കാം എന്ന ആചാര്യമതമാണ് ഇവരുടെയൊക്കെ പരിച. ചില സന്ദർഭങ്ങളിൽ അതു വേ ണ്ടിവരും, എന്നാൽ അതു സ്ഥിരം ലാഭമാർഗമായി കാണുന്നത് ആശാസ്യമല്ല. നിർഭാഗ്യവശാൽ അതിവിടെ സാധാരണം. കുറുന്തോട്ടിയും ആടലോടകവും മുതൽ മരമഞ്ഞളും കിരിയാത്തും വരെ ഒട്ടേറെ ഇനങ്ങളുടെ പകരക്കാരും അപരന്മാരും ലാഭച്ചേരുവകളായി മാറുന്നു. ഒൗഷധസസ്യങ്ങളെ സംബന്ധിച്ച‘ ആയുർവേദിയ ഫാർമകോപ്പിയ ഒാഫ് ഇന്ത്യ’ എന്ന പ്രാമാണിക ഗ്രന്ഥം സൗകര്യം പോലെ ഉദ്ധരിച്ച് അപ രന്മാർക്ക് അനുകൂല വാദമുഖങ്ങൾ ഉറപ്പിക്കുകയും ചെയ്യും. മരുന്നു ഫലിക്കാത്തതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടല്ലോ’’, ഡോക്ടറുടെ രോഷം.

സെമിനാറുകൾ, സൗജന്യ തൈ വിതരണം എന്നീ പതിവു പരിപാടികൾക്കപ്പുറത്തേക്ക് ഒൗഷധസസ്യക്കൃഷി വളരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ആയുർവേദ സ്ഥാപനങ്ങൾ ചുരുക്കം. ഒാരോ ഇനത്തിനും ടെൻഡർ വിളിക്കുന്ന നേരത്ത് കൃത്യമായെത്തുന്ന സ്ഥിരം വ്യാപാരികളോടാണ് അവർക്കും പ്രിയം. അതിനവരെ തെറ്റു പറയാനും കഴിയില്ല. ടൺ കണക്കിനു മരുന്നുചെടികൾ എവിടെനിന്നെങ്കിലുമൊക്കെ സമയത്തിനു സംഘടിപ്പിച്ചു തരാൻ അവർക്കേ കഴിയൂ. ഒൗഷധനിർമാണത്തിൽ മരുന്നുചെടികൾ മാത്രമല്ലല്ലോ ചേരുവ. സുഗന്ധവ്യഞ്ജനങ്ങളും ധാതുക്കളും തേനും മൃഗജന്യപദാർഥങ്ങളും വൃക്ഷവിളകളും പോലെ ഒട്ടേറെയുണ്ട്. ഒാരോ ഒൗഷധ യോഗത്തിനും വേണ്ടതെല്ലാം ഒരുമിച്ച് ‘ഒപ്പിച്ചുതരുന്ന’ ഏകജാലക സംവി ധാനം കൂടിയാണ് ഈ വ്യാപാരികൾ. അവരെ കൈവിട്ട് കർഷകരുടെ ൈകപിടിക്കുന്നതു ബുദ്ധിയല്ലല്ലോ. അതായിക്കോട്ടെ. മറുവശത്ത്, ‘കൃഷി ചെയ്യൂ, ലാഭം കൊയ്യൂ’ എന്ന പ്രലോഭന ക്ലാസുകളിലൂടെ പാവം കർഷകരെ കുഴിയിൽ ചാടിക്കാതിരിക്കാനുള്ള സുജന മര്യാദ കാണിക്കണമെന്നു മാത്രം.

ചുരുക്കത്തിൽ, കേരളത്തിലെ ഔഷധസസ്യ വിപണി കാലങ്ങളായി ഈ രംഗത്തെ ഏതാനും പരമ്പരാഗത കച്ചവടക്കാരുടെ കൈകളിൽ അമർന്നിരിക്കുകയാണ്. മരുന്നു കമ്പനികളുമായി ധാരണയിലെത്തി കൃഷി ചെയ്യുന്ന കേരളത്തിലെ ഒറ്റപ്പെട്ട കർഷകരാവട്ടെ, തങ്ങളുടെ വരമ്പത്തേക്കു മറ്റാരും കടന്നു വരാതിരിക്കാൻ വഴിയടച്ചുള്ള മൗനവ്രതത്തിലും. ഈ മുതലക്കിടങ്ങുകൾ കടന്ന് പച്ചമരുന്നുകൃഷിക്കു വിപണി കണ്ടെത്തുക സാധാരണ കർഷകന്   എളുപ്പമല്ല. അതായത്, ഏതോ ക്ലാസു കേട്ട ആവേശത്തിൽ റബർ വെട്ടി വീഴ്ത്തി മരുന്നുകൃഷിക്കിറങ്ങിയാൽ പെട്ടതുതന്നെ.  ഇങ്ങനെയൊക്കെയാണ് കാലങ്ങളായി കാര്യങ്ങളുടെ പോക്കെങ്കിലും ഗുണകരമായ ചില മാറ്റങ്ങൾ സമീപകാലത്തു സംഭവിക്കുന്നതു പ്രതീക്ഷയ്ക്കു വക നൽകുന്നു. 

സംഘം ശരണംഅടുത്ത കാലം വരെയും രോഗികൾക്കു പ്രമുഖ ബ്രാൻഡുകളുടെ മരുന്നു നിർദേശിക്കുകയായിരുന്നു ഭൂരിപക്ഷം ഡോക്ടർമാരുടെയും പതിവ്. എന്നാൽ, ഗുണമേന്മ തെല്ലും ചോരാതിരിക്കാനായി മരുന്ന് സ്വ യം നിർമിച്ചു രോഗികൾക്കു നൽകുന്ന ആ യുർവേദ ഡോക്ടർമാരുടെ എണ്ണം ഇന്നു വളരെ വർധിച്ചിരിക്കുന്നു. തങ്ങൾ നൽകുന്ന മരുന്നു ഫലിക്കണം എന്ന് ആഗ്രഹിക്കാത്ത ഡോക്ടർമാർ ആരുണ്ട്?

കേരളത്തിൽ സ്വാശ്രയ ആയുർവേദമെഡിക്കൽ കോളജുകൾ കൂടി വന്നതോടെ നൂറുകണക്കിനു പേരാണ് ഒാരോ വർഷവും ബിഎഎംഎസ് നേടി വൈദ്യവൃത്തിയിലേക്ക് ഇറങ്ങുന്നത്.  മിക്കവരുടെയും ആഗ്രഹം സ്വന്തം ക്ലിനിക് അല്ലെങ്കിൽ ആശുപത്രി. ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി സാധ്യമാവുന്നത്ര മരുന്നുകൾ സ്വയം നിർമിക്കാനും അവർ താൽപര്യപ്പെടുന്നു. കർഷകരെ സംഘടിപ്പിച്ചുള്ള ബൈബാക്ക് (തിരിച്ചെടുക്കുമെന്ന വ്യവസ്ഥയിൽ) കൃഷിയും  പലരും തുടങ്ങിക്കഴിഞ്ഞു.ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒാഫ് ഇന്ത്യ പോലുള്ള സംഘടനകളിലെ ഡോക്ടർമാരുെട ഈ വഴിക്കുള്ള ശ്രമങ്ങൾ ഒൗഷധസസ്യക്കൃഷിക്കു ഗുണകരമാകുമെന്നു തീർച്ച.ആവശ്യമുള്ള മരുന്നുചെടികളുടെ കണക്കെടുത്ത്, സംഘത്തിലെ ഒാരോ കർഷകനെയും ഒാരോ ഇനം കൃഷിചെയ്യാൻ ചുമതലപ്പെടുത്തി ഇരുകൂട്ടർക്കും ഗുണകരമായ വഴിയിലൂടെയാണ് സ്വന്തം ആവശ്യത്തിലേക്കുള്ളവ ഇവർ ശേഖരിക്കുന്നത്. മരുന്നുകൃഷിയിൽ ഇൗ സംഘടിത ശ്രമമാണ് വിജയത്തിലേക്കുള്ള സുരക്ഷിത വഴിയും. ചെറുകിട ചികിൽസാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഈ നിശ്ശബ്ദ മുന്നേറ്റം പ്രമുഖ ആയുർവേദ ഗ്രൂപ്പുകളെയും വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നുണ്ട്. ആഗോളവിപണിയിലേക്ക് ആയുർവേദം വളരുമ്പോൾ മരുന്നിന്റെ ഗുണമേന്മകൊണ്ടേ പിടിച്ചുനിൽക്കാനാവൂ എന്ന് അവരും തിരിച്ചറിയുന്നു. അവരുടെ ആവശ്യകത നിറവേറ്റാൻ പക്ഷേ വിപുലമായ തോതിലുള്ള ഉൽപാദനമുണ്ടാവണം. സംഘക്കൃഷിയിലൂടെയേ അതും സാധ്യമാകുകയുള്ളൂ. തൃശൂർ ജില്ലയിലെ മറ്റത്തൂരുള്ള ലേബർ സൊസൈറ്റിയുടെ ശ്രമം  മാതൃകാപരമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. 

നിരീക്ഷണം, നിയന്ത്രണംആയുർവേദമരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാനും കൃഷിയും ഗവേഷണവും സംഭരണവും സാധ്യമാക്കാനുമായി ആയുഷ് വകുപ്പിന്റെ കീഴിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ തുടങ്ങിയ കെയർ കേരളയെ ബാലപീഡകളിൽനിന്നു രക്ഷിക്കാനുള്ള ചികിൽസ ആദ്യം നടക്കണം. കെയർ കേരള വെബ്സൈറ്റിന്റെ ഗാംഭീര്യം കണ്ട് കണ്ണുതള്ളി, ഏതെങ്കിലും കർഷകൻ വിപണനപ്രതീക്ഷയോടെ  സംഭരണ വിഭാഗത്തിലേക്കു വിളിക്കുമ്പോൾ സ്വിച്ച് ഒാഫ് എന്ന കിളിനാദം കേൾക്കുന്നത് ശരിയല്ലല്ലോ. ആയുർവേദ മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്.  കുറുന്തോട്ടിയുടെ വേരു മാത്രമാണ് ഒൗഷധയോഗ്യം. മറ്റെന്തു ചേർത്താലും മായമായി കണക്കാക്കും. എന്നാൽ കേരളത്തിലെ അങ്ങാടിക്കടകളിൽ ലഭിക്കുന്ന കുറുന്തോട്ടി വേരിൽ 20–30 ശതമാനം മാത്രമേ കുറുന്തോട്ടി വേരുള്ളൂ, ബാക്കി കുറുന്തോട്ടിയുടെതന്നെ ഇലയും തണ്ടും ഒപ്പം മറ്റേതൊക്കെയോ ചെടികളുടെ ഭാഗങ്ങളുമാണെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. ‘ചുണ്ടവേരു കിട്ടിയില്ലെങ്കിൽ കണ്ട വേരു മതി’ എന്ന മനോഭാവത്തെ തിരുത്താൻ സർക്കാർ നിരീക്ഷണത്തിനേകഴിയൂ. ഇത്തരം കാര്യങ്ങളിലുള്ള നിഷ്കർഷ, ഒൗഷധസസ്യക്കൃഷിയിൽ ശ്രദ്ധവയ്ക്കാൻ കമ്പനികൾക്കും പ്രേരണ നൽകും. കേരളത്തിലെ മരുന്നുചെടികളെയും ഒാരോന്നിന്റെയും വാർഷിക ഉപഭോഗത്തെയും സംബന്ധിച്ച സമഗ്രമായ സർവേയും അത്യാവശ്യം. ആ വഴിക്ക് യാഥാർഥ്യബോധത്തോടെയുള്ള  പഠനം ഇനിയും നടന്നിട്ടില്ല. ഒൗഷധ നിർമാണ ഫാക്ടറികൾ നൽകുന്ന വിവരങ്ങളെ മാത്രം ആശ്രയിച്ചു പടച്ചുണ്ടാക്കിയ കണക്കുകളാണ് ഇന്നു സര്‍ക്കാർ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. 

കൊടുവേലി കിലോ 320 രൂപ, അടപതിയൻ കിഴങ്ങ് ഉണങ്ങിയത് കിലോ 1,250 രൂപ, സർപ്പഗന്ധി കിലോ 1,100 രൂപ.....  നിലവിലെ വിപണി വില ഇവ്വിധം മോഹിപ്പിക്കുന്നു എന്നതു വാസ്തവം. അതു വേണ്ടെന്നു വയ്ക്കേണ്ട കാര്യവുമില്ല. എന്നാൽ മേൽപറഞ്ഞ ഘടകങ്ങൾ പരിഗണിക്കാതെ ചാടിയിറങ്ങുന്നവരോട് ഒന്നേ പറയാനുള്ളൂ... ആറ്റിലേയ്ക്കച്യുതാ ചാടല്ലേ. ചാടല്ലേ.


http://avadharnewsmalayalam.com/single.php?id=39922

2017-12-21 10:10:25
Courtesy : Karshakasree

Related News

avadhar news

2017-12-21 10:25:26

കേര വർഷം സംരംഭകര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍

ഈ മലയാളവർഷം കേരവർഷമായി പ്രഖ്യാപിച്ചുകൊണ്ടു വിപുലമായ ർമപദ്ധതിക്ക് കൃഷിവകുപ്പ് തുടക്കമിട്ടു. പുതിയ കാലത്തിനു യോജിച്ച ആശയങ്ങളും അതിന് അനുസൃതമായ ഒട്ടേറെ പദ്ധതികളും ഇതില്‍ ഉൾപ്പെടുന്നു.സംരംഭകർക്കായി ഇൻക്യുബേഷൻ സെന്ററുകൾ, അഗ്രോപാർക്കുകൾ, സാമ്പത്തിക പിന്തുണ  എന്നിവയ്ക്കാണ് പദ്ധതി  ഊന്നൽ നൽ...Read More

avadhar news

2017-12-21 09:59:09

മുരിങ്ങയ്ക്ക രക്തക്കുറവിനു പരിഹാരം, രോഗപ്രതിരോധത്തിനു നന്ന്

നൂറു ഗ്രാമിൽ 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ രക്തക്കുറവിനു പരിഹാരം, രോഗപ്രതിരോധത്തിനു  നന്ന്. ഹൃദയാരോഗ്യം, കരളിന്റെ പ്രവർത്തനശേഷി, എല്ലുകളുടെ ബലം, പുരുഷന്മാരിൽ ലൈംഗികശേഷി എന്നിവ വർധിപ്പിക്കും.

മുരിങ്ങക്ക–പപ്പായ തോരൻ   ചേരുവകൾ

I. മുരിങ്ങയ്ക്കായുടെ അകവശം ചുരണ്ട...Read More

avadhar news

2017-12-19 09:45:43

വിദേശി ഇഞ്ചി, ഉത്തരേന്ത്യൻ മഞ്ഞൾ പെരുമ്പാവൂരിൽ വിളയും

തായ്‌ലൻഡിലെ കരി ഇഞ്ചിയും ഉത്തരേന്ത്യയിലെ കരി മഞ്ഞളും കേരളത്തിലും വിളയും. പാണംകുഴി ഹരിത ബയോപാർക്കിൽ ഇവ രണ്ടും കൃഷി ചെയ്തെ‌ടുത്തു. തായ്‌ലൻഡിൽ മരുന്നായി ഉപയോഗിക്കുന്നതാണു കരി ഇഞ്ചി. കിലോഗ്രാമിന് 17000 രൂപ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വനമേഖലയിൽ വിളയുന്ന കരി മഞ്ഞളിനു 15000 രൂപയാണുകിലോഗ്രാമിനു ...Read More

avadhar news

2017-12-19 09:32:12

വൂളിക്കൃഷി

നാട്ടിലെ തരിശുഭൂമിക്കു സമാനമാണ് മെട്രോനഗരങ്ങളിലെ അപ്പാർട്മെന്റുകളിൽ വെറുതെകിടക്കുന്ന ടെറസുകളും ബാൽക്കണികളുമെല്ലാം. ബെംഗളൂരുവിൽ ആയിരക്കണക്കിനു അപ്പാർട്മെന്റുകളിലായി ലക്ഷക്കണക്കിനു ചതുരശ്രയടി സ്ഥലം ഇങ്ങനെ ‘തരിശാ’യി കിടക്കുന്നുണ്ട്. ഈ സ്ഥലം പാഴാക്കാതെ ഇവിടെ കൃഷി ഇറക്കിയാൽ നഗരത്തിന്...Read More

avadhar news

2017-12-16 16:47:36

ബ്രഹ്മിയുടെ ഗുണം ചോക്കലേറ്റിന്റെ രസം

ഔഷധസസ്യമായ ബ്രഹ്മി ചേർത്ത് ആരോഗ്യ ചോക്കലേറ്റ് നിർമിക്കുന്ന സംരംഭകൻ

‘‘ചോക്കലേറ്റിനു വാശിപിടിച്ചു കരയുന്ന കുട്ടിക്ക് അതിനു പകരം അൽപം ബ്രഹ്മിഘൃതം നൽകിയാലോ, ‘ബുദ്ധിശക്തി കൂടും, ഒാർമശേഷി വർധിക്കും’ എന്നൊക്കെ പറഞ്ഞു നോക്കാം.ഫലിക്കുമെന്നു തോന്നുന്നില്ല. അൽപം കയ്പുള്ള ബ്രഹ്മിയെക്കാ...Read More

avadhar news

2017-12-16 16:44:31

സൂക്ഷിക്കുക, ബാക്ടീരിയല്‍ വാട്ടം

പാവലിനും പടവലത്തിനും 8–10 ദിവസം ഇടവിട്ട് നേരിയ തോതിൽ വളം ചേർക്കുന്നതാണു നല്ലത്. നേരിയ അളവിൽ യൂറിയയും അതിന്റെ‌ നാലിലൊന്ന് പൊട്ടാഷ് വളവും. പൊട്ടാഷ് വളം കൂടുതലായാൽ കായ്കൾ പൊട്ടുന്നതാണ്. പച്ചച്ചാണകം നേർപ്പിച്ച് ഇവയുടെ ചുവട്ടിൽ ഇടയ്ക്കിടെ ഒഴിക്കുന്നത് കൊള്ളാം. വെള്ളരി, കുമ്പളം, മത്തൻ, ചുരയ്ക്കാ, ...Read More

avadhar news

2017-12-16 16:36:10

മട്ടുപ്പാവിലെ മാന്തോപ്പ്

മട്ടുപ്പാവിലേക്കു ചാഞ്ഞുനിൽക്കുന്ന മാവിൽനിന്നു മാങ്ങ പറിക്കുന്നത് സുഖകരമായ അനുഭവമാണ്. എന്നാൽ മട്ടുപ്പാവിലെ മാന്തോപ്പിൽനിന്നു മാമ്പഴവുമായി ഇറങ്ങിവരുന്നതിെനക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? വെറും മാന്തോപ്പല്ല, മുപ്പതോളം മാവുകൾ കായ്ഫലം നൽകിത്തുടങ്ങിയ മട്ടുപ്പാവിന്റെ കാര്യമാണ് പറഞ്ഞുവരുന...Read More

avadhar news

2017-12-09 16:24:15

പട്ടണത്തിൽ പ്രാവ്

കൊച്ചി പാലാരിവട്ടം ജംക്‌ഷനിൽനിന്ന് ഏതാനും മീറ്റർഅകലെ വിശാലമായ മട്ടുപ്പാവിലാണ് പ ള്ളത്തുവീട്ടിൽ ലിജുവിന്റെ പ്രാവിൻകൂട്ടം. ജോടിക്ക് രണ്ടായിരം മുതൽ  ഇരുപതിനായിരം രൂപവരെ വിലയുള്ള 350 പ്രാവുകളെ അദ്ദേഹം വളർത്തുന്നു. ഇവയിൽ 150 പ്രാവുകൾ മാതൃ–പിതൃ ശേഖരമാണ്. ബാക്കി വിൽക്കാനുള്ള ചെറുപ്രാവുകളും. നാല...Read More

avadhar news

2017-12-08 11:14:03

പൂന്തോട്ടത്തില്‍ നിറക്കൂട്ടുകള്‍

പൂന്തോട്ടത്തില്‍ അവിടവിടെയായി ഒരേ നിറമുള്ള ഇലച്ചെടികള്‍ കൂട്ടം കൂട്ടമായി നട്ടുവളര്‍ത്തിയാല്‍ അഴകേറും. പൂക്കൾ കുറവുള്ള മഴക്കാലത്തുപോലും അടിസ്ഥാന നിറമായ പച്ചയ്ക്കൊപ്പം മറ്റ് ആകർഷക വർണങ്ങൾ കൂടി ചേർത്ത് ഉദ്യാനത്തിന്റെ അഴക് വർധിപ്പിക്കാം. ഉദ്യാനത്തിൽ പൊതുവേ ആദ്യം കണ്ണിൽപ്പെടുക പച്ചപ്പര...Read More

avadhar news

2017-12-01 16:33:04

അരുമപ്പക്ഷികളുടെ ആരോഗ്യരക്ഷ

അരുമപ്പക്ഷികളെ ആദായത്തിനും മാനസികോല്ലാസത്തിനും വിനോദത്തിനും വീടുകൾക്ക് അലങ്കാരമായും വളർത്തുന്നവരുടെ എണ്ണം കൂടിവരുന്നു.  തത്തകൾ, ബഡ്ജറിഗറുകൾ, ഫിഞ്ചുകൾ, ലൗബേർഡ്‌സ്, കൊക്കറ്റീലുകൾ, ലോറികീറ്റുകൾ, കാനറികൾ, പ്രാവുകൾ തുടങ്ങി  അലങ്കാരക്കോഴികൾ വരെയടങ്ങുന്ന വിശാലമായ ലോകമാണ്  അരുമപ്പക്ഷികളു...Read More

avadhar news

2017-11-30 10:56:16

പുളിക്കത്താഴെ വീട്ടിൽ ആഹ്ലാദപ്പൂത്തിരി

പാലക്കാട്∙ഈ വർഷത്തെ മികച്ച കർഷക വനിതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതിന് കർഷക രക്ഷാ സമിതി കോട്ടയം ജില്ലാ കമ്മിറ്റി അടുത്ത ഞായറാഴ്ച ഈരാറ്റുപേട്ടയിൽ ഒരുക്കിയിരിക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെയാണു മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം സ്വപ്നയ്ക്കാണെന്ന വ...Read More

avadhar news

2017-11-30 10:51:05

പത്തേക്കർ കൃഷിയിറക്കി നേട്ടം കൊയ്യുന്ന ബാങ്ക്

സഹകരണം കൃഷിയിലും വേരുപിടിപ്പിച്ചതിന്റെ വിജയഗാഥയാണിത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂവറ്റൂര്‍ കിഴക്ക് സർവീസ് സഹകരണബാങ്കാണ്  പാട്ടത്തിനെടുത്ത പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കി നേട്ടം കൊയ്യുന്നത്. വാഴ, ചേന, മരച്ചീനി, ഇ‍ഞ്ചി, പയര്‍, പാവല്‍, വെണ്ട, പടവലം തുടങ്ങിയവയാണ് വിളകള്‍. എം സി റോഡിനു സമീപ...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു