Share

നല്ല മൊഞ്ചുള്ള വീട്
http://avadharnewsmalayalam.com/single.php?id=39294

avadhar news

മലപ്പുറം കോട്ടക്കലിൽ 50 സെന്റിൽ 5000 ചതുരശ്രയടിയിലാണ് ഈ വീട് ഗാംഭീര്യത്തോടെ നിലകൊള്ളുന്നത്. സ്ലോപ് റൂഫുകളുടെ സങ്കലനമാണ് എലിവേഷനിൽ കാണാൻ കഴിയുക. മുൻവശത്തുനിന്ന് നോക്കിയാൽ ഒരുനിലയാണെന്നേ തോന്നൂ. വശങ്ങളിൽകൂടി വീടിന്റെ മറ്റൊരു രൂപം ദൃശ്യമാകും. ഷിംഗിൾസാണ് മേൽക്കൂരയ്ക്ക് അഴകുവിരിക്കുന്നത്. 

പ്രകൃതിദത്തമായ സാമഗ്രികളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് കുറച്ചുപയോഗിച്ച് പകരം നാച്വറൽ സ്‌റ്റോൺ, വെട്ടുകല്ല് തുടങ്ങിയവ കൊണ്ടാണ് ക്ലാഡിങ്ങും ഫർണിഷിങ്ങും ചെയ്തിരിക്കുന്നത്. പരിസ്ഥിതിസൗഹൃദ മാതൃകകളും ഇവിടെ അവലംബിച്ചിട്ടുണ്ട്. 6 കിലോവാട്ട് ഉല്പാദനശേഷിയുള്ള സോളാർ പാനലുകൾ മേൽക്കൂരയിൽ നിരത്തിയിരിക്കുന്നു. വീട്ടിലെ ഊർജ ഉപഭോഗത്തിന്റെ നല്ലൊരു പങ്കും ഇതിലൂടെ ലഭിക്കും.  

കാഴ്ചകൾ പ്രധാന കവാടത്തിൽ നിന്നും തുടങ്ങുന്നു. പടിപ്പുര മാതൃകയിലുള്ള കവാടത്തിന്റെ ഭിത്തികളിൽ വെട്ടുകല്ല് പാകി അലങ്കരിച്ചിരിക്കുന്നു. മുറ്റം നാച്വറൽ സ്‌റ്റോൺ പാകി ഉറപ്പിച്ചു. 

വീടിനോടൊപ്പം ലാൻഡ്സ്കേപ്പിനും ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നു. എട്ടു സെന്റോളം സ്ഥലം ഗാർഡനും പൂളിനുമായി മാറ്റിവച്ചിരിക്കുന്നു.ജക്കൂസി സൗകര്യമുള്ള സ്വിമ്മിങ് പൂൾ ആണ് ലാൻഡ്സ്കേപ്പിലെ ഹൈലൈറ്റ്. 

നീളൻ വരാന്തയുടെ വശങ്ങളിലും സ്‌കൈലൈറ്റുകൾ നൽകി പ്രകാശത്തെ അകത്തേക്ക് ക്ഷണിക്കുന്നുണ്ട്. സിറ്റ്ഔട്ടിലെ പില്ലറുകളിലും വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ് കാണാം. ഇറ്റാലിയൻ മാർബിളുകളാണ് അകത്തളങ്ങളിൽ നിലത്തു പ്രൗഢി പകരുന്നത്. സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി ഫോർമൽ ലിവിങ്ങിന് സ്വകാര്യത നൽകാനും ശ്രദ്ധിച്ചിട്ടുണ്ട്. സ്വീകരണമുറിയുടെ ഒരരികിലായി ചെറിയൊരു ഇന്നർ കോർട്യാർഡും നിർമിച്ചു. ഇതിലൂടെ വെളിച്ചം അകത്തേക്ക് അരിച്ചിറങ്ങുന്നു.

ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ് ഫർണിച്ചറുകൾ. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊണുമേശയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇറ്റാലിയൻ മാർബിൾ കൊണ്ടാണ് ടേബിൾ ടോപ് നിർമിച്ചത്. ഇതിൽ കൺസീൽഡ് എൽഇഡികൾ കൂടി നൽകിയതോടെ സംഭവം ജോറായി.  അകത്തളങ്ങളിൽ അഴക് വിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകൾ ഇമ്പോർട്ടഡ് ആണ്.

തടിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ പടികളിൽ ഹൈലൈറ്റർ ലൈറ്റുകളും നൽകിയിട്ടുണ്ട്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ ഒരു ലൈബ്രറി+ ഹോം തിയറ്റർ ക്രമീകരിച്ചു.

ഗോവണിയുടെ താഴെയുള്ള സ്‌പേസ് പ്രാർഥനാമുറിയാക്കി മാറ്റി.

ഗോവണി കയറിച്ചെല്ലുമ്പോൾ ആരുടേയും കണ്ണുടക്കുന്ന ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്. ഗ്ലാസ് പർഗോള നൽകി അതിനു താഴെ പ്ലൈവുഡ് പാനലുകളിൽ സിഎൻസി കട്ടിങ് ഡിസൈനുകൾ നൽകിയ മേൽക്കൂര. ഓരോ സമയത്തും സൂര്യന്റെ നിഴൽവട്ടങ്ങൾ ഓരോ ഡിസൈനുകൾ അകത്തളങ്ങളിൽ നിറയ്ക്കുന്നു. അപ്പർ ലിവിങ്ങിൽ വുഡൻ ഫിനിഷ്ഡ് ടൈലുകളാണ് വിരിച്ചത്. 

നാലു കിടപ്പുമുറികളാണ് വീട്ടിൽ. വിശാലതയാണ് മുറികളുടെ സവിശേഷത. 5.6X4.5 വ്യാസത്തിലാണ് കിടപ്പുമുറികൾ. സ്‌റ്റോറേജിനായി ധാരാളം വാഡ്രോബ് സ്‌പേസും ഒരുക്കി. അറ്റാച്ഡ് ബാത്റൂമുകളിലും ആഡംബരം തുടരുന്നു.

നീളൻ അടുക്കള. ക്വാർട്സ് ആണ് കൗണ്ടറുകൾക്ക് നൽകിയത്. ഇവിടെ ഭിത്തികളിൽ ഒട്ടിച്ച ഹൈലൈറ്റർ ടൈലുകൾക്കുമാത്രം നല്ലൊരു തുകയായി. പ്ലൈവുഡ് ഫിനിഷിൽ പ്ലാനുലാർ ഗ്ലാസ് നൽകിയാണ് കബോർഡുകൾ നിർമിച്ചത്. സമീപം ഒരു വർക് ഏരിയയും ക്രമീകരിച്ചു.

സന്ധ്യ മയങ്ങി. വീട്ടിലെയും ചുറ്റുമതിലിലെയും വിളക്കുകൾ കണ്ണ് തുറന്നു. വിളക്കുകളുടെ പ്രഭയിൽ വീടിന്റെ മൊഞ്ച് കൂടി കൂടി വന്നു...


http://avadharnewsmalayalam.com/single.php?id=39294

2017-12-14 14:55:19
Courtesy : manoramaonline

Related News

avadhar news

2017-12-22 15:23:52

അകം നിറയെ മനം നിറയുന്ന കാഴ്ചകൾ

ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുത് എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ചില വീടുകളുടെ കാര്യവും. നെടുങ്കൻ ഡിസൈനുകൾ പുറംകാഴ്ചയിലുള്ള വീടുകളുടെ അകത്തളങ്ങൾ പലപ്പോഴും മോശമായിരിക്കും. അതുപോലെ ലളിതമായ പുറംകാഴ്ചയിലുള്ള വീടുകളുടെ അകത്തളങ്ങൾ ചിലപ്പോഴെങ്കിലും മനോഹരവുമായിരിക്കും. ഇതാ ...Read More

avadhar news

2017-12-19 11:14:33

ഒരുനിലയിൽ ഒത്തിരി ആഡംബരങ്ങൾ

മലപ്പുറം പെരിന്തൽമണ്ണയിൽ ചെറിയൊരു കുന്നിൻമുകളിലാണ് വീടിരിക്കുന്നത്. ലാൻഡ്സ്കേപ് ആണ് ഇവിടെ താരം. സ്വാഭാവിക ഭൂപ്രകൃതിക്ക് അധികം മാറ്റങ്ങൾ വരുത്താതെയാണ് വീട് നിർമിച്ചത്. തട്ടുതട്ടുകളായി മുറ്റം ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. ഇതിനോടൊപ്പം ഒരു സ്വിമ്മിങ് പൂളും ഗസീബോയും ഒരുക്കിയിരിക്കുന്നു.

avadhar news

2017-12-18 13:25:43

രാജകീയ ശൈലിയിൽ വൈറ്റ് ബ്യൂട്ടി

സ്ഥലപരിമിതിയും വെളിച്ചക്കുറവും അലട്ടി തുടങ്ങിയപ്പോഴാണ് വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ഉടമസ്ഥൻ ചിന്തിച്ചത്. ട്രഡീഷണൽ ശൈലിയിലുള്ള വീടിനെ റോയൽ ക്‌ളാസിക് തീമിലേക്ക് മാറ്റിയെടുത്തു. മലപ്പുറം വേങ്ങരയിൽ 30 സെന്റിൽ 3500 ചതുരശ്രയടിയിലാണ് ഈ വീട് പുനർനിർമിച്ചത്. 

വെള്ള നിറമാണ് എക്സ്റ്റ...Read More

avadhar news

2017-12-16 15:58:15

ഇന്റീരിയർ ആണ് ഇവിടെ താരം!

വീടുകൾ മനോഹരമാക്കുന്നതിൽ ഇന്റീരിയർ ഡിസൈനിങ്ങിന്റെ പ്രാധാന്യം മലയാളികൾ വ്യാപകമായി തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഫലപ്രദമായ അകത്തളങ്ങളുടെ ക്രമീകരണത്തിലൂടെ സ്ഥലഉപയുക്തതയ്ക്കൊപ്പം ഊർജസ്വലമായ അന്തരീക്ഷവും അകത്തളത്തിൽ നിറയ്ക്കാൻ കഴിയുന്നു. 

മലപ്പുറം മഞ്ചേരിയിൽ 15 സ...Read More

avadhar news

2017-12-15 15:58:21

രസകരമാണ് ഈ വീടിന്റെ കഥ!

ഓരോ വീടുകൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ടാകും. കോഴിക്കോട് ചേവായൂരിൽ ഈ വീട് ഇങ്ങനെ ഗമയോടെ തലയുയർത്തി നിൽക്കുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഉടമസ്ഥൻ താമസിച്ചിരുന്ന കുടുംബവീട് പുതുക്കിപ്പണിയുന്നതിനായി ഭാഗംകിട്ടിയ ഈ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ആ സമയം ഇത് വാടകയ്ക്ക് കൊടുത്തിരി...Read More

avadhar news

2017-12-11 15:55:46

ആരും മോഹിക്കും ഇതുപോലെ ഒരു മലർവാടി വീട്!

ഏതു തിരക്കിനിടയിലും ചെയ്യാൻ ഇഷ്ടപ്പെടുന്നത്.. എന്ത് ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ചെയ്യാൻ മറക്കാത്തത്.. അതിനെയാണ് ഹോബി എന്നു വിളിക്കുന്നതെങ്കിൽ പൂന്തോട്ടനിർമാണവും പരിപാലനവും ലിജി വർഗീസിന്റെ ഹോബിയാണ്. രാവിലെ വീട്ടുജോലികൾ കഴിഞ്ഞാൽ മുറ്റത്തുതന്നെയാണ് പിന്നീട് ആ ദിവസം മുഴുവൻ എന്നു കേൾക്കുമ്പോ...Read More

avadhar news

2017-12-06 12:48:04

വീട് അല്ല, സന്തോഷകരമായി ചെലവഴിക്കാൻ ഒരിടം

ജോലിയുടെ ടെൻഷനും സമ്മർദ്ദവും എല്ലാം മറന്ന് കുടുംബത്തിനോടൊപ്പം സന്തോഷകരമായി ചെലവഴിക്കാൻ ഒരിടം എന്ന ആശയമായിരുന്നു വീട് പണിയുമ്പോൾ ഡോക്ടർ ജയകുമാറിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ അതേസമയം വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കൺസൾട്ടിങ് സൗകര്യവും ഉണ്ടാകണം. ഈ ആവശ്യങ്ങൾ എല്ലാം നിർവഹിച്ചു കൊണ്ടാ...Read More

avadhar news

2017-12-05 15:24:36

22 ലക്ഷത്തിന്റെ ഈ വീടിനു ഒരു രാഷ്ട്രീയമുണ്ട്!

വീടിനു ഒരു രാഷ്ട്രീയമുണ്ട്. താമസിക്കുന്ന ആളുകളുടെ രാഷ്ട്രീയം വീടിന്റെ പുറംകാഴ്ചയിൽ പ്രതിഫലിച്ചു കാണാൻ കഴിയും. വീട് പൊങ്ങച്ചത്തിന്റെയും പ്രകടനപരതയുടെയും രാഷ്ട്രീയം പറയുന്ന കാഴ്ചകളാണ് സമകാലികകേരളത്തിൽ കൂടുതലും കാണാൻകഴിയുക. എന്നാൽ അതിൽനിന്നും വേറിട്ടുനിൽക്കുന്ന കാഴ്ചയാണ് ദയ എന്ന വീട്.

avadhar news

2017-12-04 10:56:18

ഇടത്തരക്കാർക്ക് മാതൃകയാക്കാം ഈ വീട്!

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ 9 സെന്റ് പ്ലോട്ടിൽ 2050 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ചുറ്റുപാടുകൾക്കനുയോജ്യമായി രൂപകൽപന ചെയ്ത വീട് ആണിത്. വീടിന്റെ മുന്നിൽ കാവും പിന്നിൽ ക്ഷേത്രവുമാണ്. ഈ രണ്ടിടങ്ങളെയും അഭിമുഖീകരിക്കുന്ന രീതിയിലാണ് വീടിന്റെ സ്ട്രക്ച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്.&nbs...Read More

avadhar news

2017-12-02 16:07:33

കണ്ടാൽ പ്രായം പറയുകയേയില്ല!

20 വർഷം പഴക്കമുള്ള ഇരുനില വീട്ടിലെ അകത്തളങ്ങളിൽ പരിമിതികൾ പലതുണ്ടായിരുന്നു. കാറ്റും വെളിച്ചവും കടക്കുന്നത് കുറവ്, സ്ഥലപരിമിതി, മാർബിളുകൾ തിളക്കം നഷ്ടപ്പെട്ട് പൊട്ടിത്തുടങ്ങി അങ്ങനെയങ്ങനെ... ഈ പരിമിതികളെ മറികടന്നുകൊണ്ട് വീടിന്റെ അകത്തളങ്ങൾ കാലോചിതമായി പുതുക്കിപ്പണിതു. സ്ട്രക്ച്ചറിൽ ചില്ലറ ...Read More

avadhar news

2017-12-01 12:04:13

ഇത് കിടിലോൽ കിടിലം! ഇനി മട്ടാഞ്ചേരി സന്ദർശിക്കാൻ ഒരു കാരണവുംകൂടി!...

മട്ടാഞ്ചേരിയുടെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവരെല്ലാം ശ്രദ്ധിക്കുന്നൊരു ഹോട്ടലുണ്ട്. ഇവിടെ എല്ലാ മുറികളും വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്നു. നിറങ്ങളിലോ ഫർണിഷിങ്ങിലോ ഉള്ള ഗിമ്മിക്കുകളിലൂടെയല്ല ഇത് സാധ്യമാക്കിയത്. പിന്നെയോ? ജൂതത്തെരുവിൽ സിനഗോഗിന് സമീപത്തായുള്ള ജിഞ്ചർ ഹൗസ് മ്യൂസിയം ഹോട്ട...Read More

avadhar news

2017-11-28 10:12:08

സാധാരണക്കാർക്ക് മാതൃകയാക്കാം ഈ വീട്!

ജീവിക്കാൻ ചെലവ് വളരെ കുറവാണ്. മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് ചെലവ് കൂടുന്നത്. സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഈ സന്ദേശം വീടുപണിയുടെ കാര്യത്തിൽ വളരെ പ്രസക്തമാണ്. നിർമാണച്ചെലവുകൾ അടിക്കടി വർധിക്കുമ്പോൾ എങ്ങനെ ചെലവുകുറച്ചു എന്നാൽ അത്യാവശ്യസൗകര്യങ്ങൾ ഒരുക്കി വീടുപണിയാം എന്ന...Read More

Video Gallery

New honda WRV test drive in FastTrack | Manorama News

Full Screen

അടിതെറ്റിയാല്‍ ആനയും വീഴും; കുട്ടിയാനയുടെ വീഡിയോ

Full Screen

ചിക്കൻ ഫ്ലവർ പോട്ട്

Full Screen

Konji pesida venam ..dubsmash

Full Screen

കിളിക്കൂട്

Full Screen

ചിക്കൻ ഗോൾഡ് കോയിൻ

Full Screen

മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Full Screen

ഈ മച്ചാന്റെ ഡാൻസ് കണ്ട് കലിപ്പൻ പ്രിൻസി വരെ ചിരിച്ചു

Full Screen

ലാലേട്ടനെയാണോ മമ്മുക്കയെയെന്നോ പ്രഭാസിനിഷ്ടം

Full Screen

5 Lacks Budget Kerala Home Plans

Full Screen

Achayans Malayalam Movie Official Trailer

Full Screen

Villain|Trailer|Malayalam movie

Full Screen

Bahubali 2 Movie Review

Full Screen

സഖാവ് സിനിമയുടെ ലൊക്കേഷന്‍ വിഡിയോ.

Full Screen

ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് അരുൺ

Full Screen

തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ

Full Screen

ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ.

Full Screen

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Full Screen

അവധിക്കാലം ഫുട്ബോൾ പരിശീലനത്തിനായി മാറ്റിവച്ച് അരപ്പറ്റയിലെ കുട്ടികൾ

Full Screen

പ്രഭാസ് എന്ന പ്രതിഭാസം

Full Screen

Kodiyeri slams CPI in state meeting | Manorama News

Full Screen

save water

Full Screen

Kerala News

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം

avadhar news

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ഒടുവില്‍ അറ്റകൈയുമായി കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

avadhar news

പലവട്ടം ആവശ്യപ്പെട്ടിട്ടും മാര്‍പാപ്പയെ ക്ഷണിച്ചില്ല; സ്തനയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാര്‍ ക്ലീമീസ്; മതധ്രൂവീകരണത്തിനെതിരെ പോരാടാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍; ഇനി കത്തോലിക്കര്‍ മോദി സര്‍ക്കാരിനെ അനുകൂലിക്കില്ല

avadhar news

സമഗ്ര ശുദ്ധജല വിതരണ പദ്ധതി: പ്രവ്യത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

avadhar news

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍; നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയുടെ നഷ്ടം

avadhar news

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

avadhar news

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

avadhar news

92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും

avadhar news

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും പൊലീസ് മര്‍ദനം

avadhar news

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേര്‍ക്കെതിരെ കേസ്

avadhar news

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച്‌ മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

avadhar news

രണ്ടു വര്‍ഷം മുമ്ബ് കാണാതായ അമ്മ ചാനല്‍ പരിപാടിയില്‍; സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : അമ്മയെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തില്‍ മക്കള്‍

avadhar news

മദ്യപിച്ച്‌ മദോന്മത്തനായി ഡ്രൈവര്‍; ഒടുവില്‍ യാത്രക്കാരന്‍ ഡ്രൈവറായി

avadhar news

ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

avadhar news

ഓഖി: പത്ത് പേരു കൂടി തിരിച്ചെത്തി; തീരത്ത് പ്രതീക്ഷ

avadhar news

വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരബോധങ്ങള്‍ കാറ്റില്‍ പറത്തണം; സെന്‍റ് തോമസ് സ്കൂളിലെക്ക് SFI പ്രതിഷേധ മാര്‍ച്ച്‌

avadhar news

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ആ പ്രതി കണ്ടു; സാക്ഷി മൊഴികള്‍ പുറത്തായതും അയാള്‍ വഴി; പ്രോസിക്യുഷന്‍ ഹൈക്കോടതിയിലേക്ക്

avadhar news

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ അടിയന്തര നടപടി എടുക്കണം: രമേശ് ചെന്നിത്തല

avadhar news

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്ബെയിനുമായി സമരത്തിലേക്ക്

avadhar news

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

avadhar news

ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു