Happy Home

2017-12-22 15:23:52

അകം നിറയെ മനം നിറയുന്ന കാഴ്ചകൾ

ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുത് എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ചില വീടുകളുടെ കാര്യവും. നെടുങ്കൻ ഡിസൈനുകൾ പുറംകാഴ്ചയിലുള്ള വീടുകളുടെ അകത്തളങ്ങൾ പലപ്പോഴും മോശമായിരിക്കും. അതുപോലെ ലളിതമായ പുറംകാഴ്ചയിലുള്ള വീടുകളുടെ അകത്തളങ്ങൾ ചിലപ്പോഴെങ്കിലും മനോഹരവുമായിരിക്കും. ഇതാ ...Read More

2017-12-19 11:14:33

ഒരുനിലയിൽ ഒത്തിരി ആഡംബരങ്ങൾ

മലപ്പുറം പെരിന്തൽമണ്ണയിൽ ചെറിയൊരു കുന്നിൻമുകളിലാണ് വീടിരിക്കുന്നത്. ലാൻഡ്സ്കേപ് ആണ് ഇവിടെ താരം. സ്വാഭാവിക ഭൂപ്രകൃതിക്ക് അധികം മാറ്റങ്ങൾ വരുത്താതെയാണ് വീട് നിർമിച്ചത്. തട്ടുതട്ടുകളായി മുറ്റം ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. ഇതിനോടൊപ്പം ഒരു സ്വിമ്മിങ് പൂളും ഗസീബോയും ഒരുക്കിയിരിക്കുന്നു.

2017-12-18 13:25:43

രാജകീയ ശൈലിയിൽ വൈറ്റ് ബ്യൂട്ടി

സ്ഥലപരിമിതിയും വെളിച്ചക്കുറവും അലട്ടി തുടങ്ങിയപ്പോഴാണ് വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ഉടമസ്ഥൻ ചിന്തിച്ചത്. ട്രഡീഷണൽ ശൈലിയിലുള്ള വീടിനെ റോയൽ ക്‌ളാസിക് തീമിലേക്ക് മാറ്റിയെടുത്തു. മലപ്പുറം വേങ്ങരയിൽ 30 സെന്റിൽ 3500 ചതുരശ്രയടിയിലാണ് ഈ വീട് പുനർനിർമിച്ചത്. 

വെള്ള നിറമാണ് എക്സ്റ്റ...Read More

2017-12-16 15:58:15

ഇന്റീരിയർ ആണ് ഇവിടെ താരം!

വീടുകൾ മനോഹരമാക്കുന്നതിൽ ഇന്റീരിയർ ഡിസൈനിങ്ങിന്റെ പ്രാധാന്യം മലയാളികൾ വ്യാപകമായി തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഫലപ്രദമായ അകത്തളങ്ങളുടെ ക്രമീകരണത്തിലൂടെ സ്ഥലഉപയുക്തതയ്ക്കൊപ്പം ഊർജസ്വലമായ അന്തരീക്ഷവും അകത്തളത്തിൽ നിറയ്ക്കാൻ കഴിയുന്നു. 

മലപ്പുറം മഞ്ചേരിയിൽ 15 സ...Read More

2017-12-15 15:58:21

രസകരമാണ് ഈ വീടിന്റെ കഥ!

ഓരോ വീടുകൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ടാകും. കോഴിക്കോട് ചേവായൂരിൽ ഈ വീട് ഇങ്ങനെ ഗമയോടെ തലയുയർത്തി നിൽക്കുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഉടമസ്ഥൻ താമസിച്ചിരുന്ന കുടുംബവീട് പുതുക്കിപ്പണിയുന്നതിനായി ഭാഗംകിട്ടിയ ഈ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ആ സമയം ഇത് വാടകയ്ക്ക് കൊടുത്തിരി...Read More

2017-12-14 14:55:19

നല്ല മൊഞ്ചുള്ള വീട്

മലപ്പുറം കോട്ടക്കലിൽ 50 സെന്റിൽ 5000 ചതുരശ്രയടിയിലാണ് ഈ വീട് ഗാംഭീര്യത്തോടെ നിലകൊള്ളുന്നത്. സ്ലോപ് റൂഫുകളുടെ സങ്കലനമാണ് എലിവേഷനിൽ കാണാൻ കഴിയുക. മുൻവശത്തുനിന്ന് നോക്കിയാൽ ഒരുനിലയാണെന്നേ തോന്നൂ. വശങ്ങളിൽകൂടി വീടിന്റെ മറ്റൊരു രൂപം ദൃശ്യമാകും. ഷിംഗിൾസാണ് മേൽക്കൂരയ്ക്ക് അഴകുവിരിക്കുന്നത്. 

...Read More

2017-12-11 15:55:46

ആരും മോഹിക്കും ഇതുപോലെ ഒരു മലർവാടി വീട്!

ഏതു തിരക്കിനിടയിലും ചെയ്യാൻ ഇഷ്ടപ്പെടുന്നത്.. എന്ത് ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ചെയ്യാൻ മറക്കാത്തത്.. അതിനെയാണ് ഹോബി എന്നു വിളിക്കുന്നതെങ്കിൽ പൂന്തോട്ടനിർമാണവും പരിപാലനവും ലിജി വർഗീസിന്റെ ഹോബിയാണ്. രാവിലെ വീട്ടുജോലികൾ കഴിഞ്ഞാൽ മുറ്റത്തുതന്നെയാണ് പിന്നീട് ആ ദിവസം മുഴുവൻ എന്നു കേൾക്കുമ്പോ...Read More

2017-12-06 12:48:04

വീട് അല്ല, സന്തോഷകരമായി ചെലവഴിക്കാൻ ഒരിടം

ജോലിയുടെ ടെൻഷനും സമ്മർദ്ദവും എല്ലാം മറന്ന് കുടുംബത്തിനോടൊപ്പം സന്തോഷകരമായി ചെലവഴിക്കാൻ ഒരിടം എന്ന ആശയമായിരുന്നു വീട് പണിയുമ്പോൾ ഡോക്ടർ ജയകുമാറിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ അതേസമയം വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കൺസൾട്ടിങ് സൗകര്യവും ഉണ്ടാകണം. ഈ ആവശ്യങ്ങൾ എല്ലാം നിർവഹിച്ചു കൊണ്ടാ...Read More

2017-12-05 15:24:36

22 ലക്ഷത്തിന്റെ ഈ വീടിനു ഒരു രാഷ്ട്രീയമുണ്ട്!

വീടിനു ഒരു രാഷ്ട്രീയമുണ്ട്. താമസിക്കുന്ന ആളുകളുടെ രാഷ്ട്രീയം വീടിന്റെ പുറംകാഴ്ചയിൽ പ്രതിഫലിച്ചു കാണാൻ കഴിയും. വീട് പൊങ്ങച്ചത്തിന്റെയും പ്രകടനപരതയുടെയും രാഷ്ട്രീയം പറയുന്ന കാഴ്ചകളാണ് സമകാലികകേരളത്തിൽ കൂടുതലും കാണാൻകഴിയുക. എന്നാൽ അതിൽനിന്നും വേറിട്ടുനിൽക്കുന്ന കാഴ്ചയാണ് ദയ എന്ന വീട്.

2017-12-04 10:56:18

ഇടത്തരക്കാർക്ക് മാതൃകയാക്കാം ഈ വീട്!

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ 9 സെന്റ് പ്ലോട്ടിൽ 2050 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ചുറ്റുപാടുകൾക്കനുയോജ്യമായി രൂപകൽപന ചെയ്ത വീട് ആണിത്. വീടിന്റെ മുന്നിൽ കാവും പിന്നിൽ ക്ഷേത്രവുമാണ്. ഈ രണ്ടിടങ്ങളെയും അഭിമുഖീകരിക്കുന്ന രീതിയിലാണ് വീടിന്റെ സ്ട്രക്ച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്.&nbs...Read More

2017-12-02 16:07:33

കണ്ടാൽ പ്രായം പറയുകയേയില്ല!

20 വർഷം പഴക്കമുള്ള ഇരുനില വീട്ടിലെ അകത്തളങ്ങളിൽ പരിമിതികൾ പലതുണ്ടായിരുന്നു. കാറ്റും വെളിച്ചവും കടക്കുന്നത് കുറവ്, സ്ഥലപരിമിതി, മാർബിളുകൾ തിളക്കം നഷ്ടപ്പെട്ട് പൊട്ടിത്തുടങ്ങി അങ്ങനെയങ്ങനെ... ഈ പരിമിതികളെ മറികടന്നുകൊണ്ട് വീടിന്റെ അകത്തളങ്ങൾ കാലോചിതമായി പുതുക്കിപ്പണിതു. സ്ട്രക്ച്ചറിൽ ചില്ലറ ...Read More

2017-12-01 12:04:13

ഇത് കിടിലോൽ കിടിലം! ഇനി മട്ടാഞ്ചേരി സന്ദർശിക്കാൻ ഒരു കാരണവുംകൂടി!...

മട്ടാഞ്ചേരിയുടെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവരെല്ലാം ശ്രദ്ധിക്കുന്നൊരു ഹോട്ടലുണ്ട്. ഇവിടെ എല്ലാ മുറികളും വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്നു. നിറങ്ങളിലോ ഫർണിഷിങ്ങിലോ ഉള്ള ഗിമ്മിക്കുകളിലൂടെയല്ല ഇത് സാധ്യമാക്കിയത്. പിന്നെയോ? ജൂതത്തെരുവിൽ സിനഗോഗിന് സമീപത്തായുള്ള ജിഞ്ചർ ഹൗസ് മ്യൂസിയം ഹോട്ട...Read More

2017-11-28 10:12:08

സാധാരണക്കാർക്ക് മാതൃകയാക്കാം ഈ വീട്!

ജീവിക്കാൻ ചെലവ് വളരെ കുറവാണ്. മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് ചെലവ് കൂടുന്നത്. സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഈ സന്ദേശം വീടുപണിയുടെ കാര്യത്തിൽ വളരെ പ്രസക്തമാണ്. നിർമാണച്ചെലവുകൾ അടിക്കടി വർധിക്കുമ്പോൾ എങ്ങനെ ചെലവുകുറച്ചു എന്നാൽ അത്യാവശ്യസൗകര്യങ്ങൾ ഒരുക്കി വീടുപണിയാം എന്ന...Read More

2017-11-27 15:36:12

കേരളത്തിന്റെ’ ആകൃതിയിലുള്ള പ്ലോട്ടിൽ കേരളത്തനിമയോടെ!

രാജേഷ് പ്രവാസജീവിതം തുടങ്ങിയിട്ട് വർഷം പതിമൂന്ന് കഴിഞ്ഞു. ഇതിനിടയിൽ ഒട്ടേറെ തവണ നാട്ടിൽ വന്നുപോയെങ്കിലും ഇത്തവണത്തെ വരവിനൊരു പ്രത്യേകതയുണ്ടായിരുന്നു. വര്‍ഷങ്ങളായി മനസ്സിലുണ്ടായിരുന്ന വീട് എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. പുതിയ വീട്ടിലെ ആദ്യ ഒത്തുചേരൽ ആഘോഷമാക്കുകയും ചെയ്തു പെരി...Read More

2017-11-25 15:08:58

പച്ചപ്പിനു നടുവിൽ സമകാലികശോഭയോടെ...

പച്ചപ്പിനു ചുറ്റും കോടമഞ്ഞിന്റെ പുതപ്പണിഞ്ഞു നിൽക്കുന്ന ഇടുക്കി ജില്ലയിലെ മുരിക്കാശേരി എന്ന സ്ഥലത്താണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. തികച്ചും സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. സ്ലോപ് റൂഫിൽ ഷിംഗിൾസാണ് വിരിച്ചിരിക്കുന്നത്. പ്രധാനമുറ്റം ഇന്റർലോക്ക് ചെയ്തു. മറ്റിടങ്ങളിൽ പുൽത്തകിടി വച...Read More

2017-11-25 12:16:32

സുന്ദരമാണ്! അകവും പുറവും!

സമകാലിക ശൈലിയിലുള്ള വീടുകൾ ഇപ്പോൾ നാട്ടിൽ പതിവ് കാഴ്ചയായിരിക്കുകയാണ്. കന്റെംപ്രറി ശൈലി നിലനിർത്തിക്കൊണ്ടുതന്നെ അകത്തളങ്ങൾ വ്യത്യസ്തമായി ഒരുക്കുകയാണ് ഇപ്പോൾ ട്രെൻഡ്. അതിനു ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ തുവ്വൂർ എന്ന സ്ഥലത്തുള്ള ഈ വീട്. 40 സെന്റിൽ 3800 ചതുരശ്രയടിയാണ് വിസ്തീർണം. 

കാറ്റും വ...Read More

2017-11-24 11:05:46

മണ്ണിൽ വിതച്ച് മുളയിൽ വിരിഞ്ഞ വീട്!

മണ്ണിന്റെ അതേ നിറം, അതേ ടെക്സ്ചർ, അതേ മണം... മണ്ണിൽനിന്നു മുളച്ചുവന്നതാണെന്നുതോന്നും ആ വീടു കണ്ടാൽ. തിരുവനന്തപുരത്തെ കരകുളത്തുള്ള വസന്തം എന്ന വീടിനെക്കുറിച്ചാണ് പറയുന്നത്. വീട്ടുകാരൻ തിരുവനന്തപുരത്തുള്ള എന്‍ജിഒ ആയ തണലിന്റെ പ്രോഗ്രാം ഡയറക്ടർ ശ്രീധർ രാധാകൃഷ്ണൻ. പ്രകൃതിയിൽനിന്ന് അനാവശ്യമായി ...Read More

2017-11-23 13:51:36

മനം നിറയ്ക്കും മാളികവീട്

അളവിലും ആകാരത്തിലുമെല്ലാം പാരമ്പര്യച്ചിട്ട അണുവിടതെറ്റാതെ പാലിക്കണമെന്നാണ് തച്ചുശാസ്ത്രവിദഗ്ധനായ മിത്രൻ ആചാരിയുടെ നയം. സ്വന്തം വീടിന്റെ കാര്യത്തിലും മിത്രൻ നിലപാട് മാറ്റിയില്ല. പരമ്പരാഗതശൈലിയിലെ ചിട്ടവട്ടങ്ങൾ കർശനമായി പാലിച്ചായിരുന്നു വീടിന്റെ രൂപകൽപനയും നിർമാണവും. ഒറ്റനിലയിലുള്ള വട...Read More

2017-11-23 11:15:27

സൂക്ഷിക്കുക! ഇത് നിങ്ങളുടെ ഹൃദയം കവരാം!

കേരളീയ വാസ്തുകലയുടെയും വിക്ടോറിയൻ വാസ്തുകലയുടെയും സവിശേഷതകൾ കോർത്തിണക്കി രൂപകൽപ്പന ചെയ്ത വീട്. ചരിഞ്ഞ മേൽക്കൂരയും വീടിന് ചുറ്റുമുള്ള വരാന്തയും, വീടിനെ കേരളീയ വാസ്തുകലയുടെ ഭാഗമാക്കുന്നു. ജനലിന് മുകളിലുള്ള ആർച്ചുകളും സൺഷേഡിനു മുകളിലുള്ള കാസ്റ്റ് അയൺ ഗ്രില്ലുകളും പുറത്തേക്ക് തള്ളിനിൽക്ക...Read More

2017-11-22 13:52:41

കണ്ടാൽ പറയുമോ ഇത് 5 സെന്റിൽ പണിത വീട് ആണെന്ന്?

വളരെ ചെറിയ പ്ലോട്ട്. അവിടെ പരമാവധി സൗകര്യങ്ങളുള്ള വീട് വേണം. ഇതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന സ്ഥലത്ത് 5.4 സെന്റ് പ്ലോട്ടിൽ 2250 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. വലിയ പ്ലോട്ടിൽ പണിയുന്ന ഒരു ഇടത്തരം വീട്ടിൽ ഒരുക്കിയിരിക്കുന്ന ആഡംബരങ്ങളെല്ലാം ഇവിടെ സമ്മേളിക്കുന്...Read More

2017-11-22 13:48:31

അടിപൊളിയാണ് അകവും പുറവും!

കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന സ്ഥലത്ത് 27 സെന്റ് പ്ലോട്ടിൽ 3900 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. ട്രഡീഷണൽ+ കന്റെംപ്രറി ശൈലിയുടെ സമ്മേളനമാണ് പുറംകാഴ്ചയിൽ കാണാനാകുക. വൈറ്റ്+ ബെയ്ജ്+ ബ്ലാക് നിറങ്ങളുടെ സംഗമമാണ് എലിവേഷനിൽ. മേൽക്കൂരയിലെ സ്ലോപ് റൂഫിൽ ഓടുപാകിയിട്ടുണ്ട്.

പിന്നി...Read More

2017-11-21 10:13:17

നാട് തിരിച്ചു വിളിച്ചു; ഒപ്പം വീടും!

മുംബൈയിലെ ജോലിത്തിരക്കിനുശേഷം വിശ്രമ ജീവിതത്തിന് കൊല്ലങ്കോട്ടെത്തിയപ്പോൾ പാലയ്ക്കൽ വേണുഗോപാലിന് നാലുകെട്ടും നാട്ടോർമകളുമൊക്കെയായിരുന്നു മനസ്സിൽ. ആധുനിക സൗകര്യങ്ങളുള്ള, പരമ്പരാഗത സ്റ്റൈൽ വീടിന് ഡിസൈൻ തയാറാക്കിക്കൊടുത്തത് മരിയ ഗ്രൂപ്പ് ആണ്. ഒരേക്കറോളം വരുന്ന സ്ഥലത്ത് കുളം തന്നെ 20 സെന്റ് ...Read More

2017-11-20 10:40:04

അതിമനോഹരം! പഴമയുടെ സുഗന്ധം നിറയുന്ന തറവാട്!

താമരശ്ശേരിൽ വീടിന് വയസ്സ് 53 കഴിഞ്ഞിരുന്നു. പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ഏറെയുണ്ട്. പൊളിച്ചുകളയണമെന്ന് പലരും ഉപദേശിച്ചെങ്കിലും വീട്ടുടമസ്ഥനായ മനോജ് അതിനു തയാറായില്ല. അന്നത്തെക്കാലത്ത് ഈ വീട് വയ്ക്കാൻ കാരണവൻമാർ പെട്ട പാട് ചില്ലറയല്ല. അതോർക്കുമ്പോൾ എങ്ങനെയാ പൊളിക്കുക?

സംഭവം പുതുക്കി...Read More

2017-11-17 15:38:11

ഇനി ഫ്ലാറ്റ് ഒരുക്കാം, ട്രഡീഷണൽ ശൈലിയിൽ!

തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിന്റെ ഇന്റീരിയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിനീയർ രാമചന്ദ്രൻ മേനോന് ഒരു ഫോൺ കോൾ വന്നു. ട്രഡീഷനൽ ശൈലിയിൽ ഫ്ലാറ്റ് ഇന്റീരിയർ ചെയ്താൽ എങ്ങനെയിരിക്കുമെന്ന് മനസ്സിലോർത്താണ് രാമചന്ദ്രൻ ഫ്ലാറ്റ് ഉടമ മനോജിനെ കാണുന്നത്. മനോജിന്റെ മനസ്സിലും പരമ്പരാഗതശൈലിയിലുള്ള ഇന്...Read More

2017-11-16 13:49:36

250 വർഷം പഴക്കമുള്ള തറവാട് മുഖം മിനുക്കിയപ്പോൾ!

കാലപഴക്കം കൊണ്ട് ജീർണാവസ്ഥയിലെത്തിയ പഴയ വീട് പൊളിച്ചു പുതിയത് പണിയാനാണ് ഉടമസ്ഥ ആർക്കിടെക്ടിനെ സമീപിച്ചത്. എന്നാൽ പരമ്പരാഗത ഭംഗി ചോർന്നുപോകാതെ ആധുനിക സൗകര്യങ്ങൾ നൽകി വീടിനെ പുതുക്കിയെടുത്തു ആർക്കിടെക്ട് ജോസ്‌ന റാഫേൽ. കാലടിയിലുള്ള ഈ തറവാടിന് 250 വർഷത്തിലേറെ പഴക്കമുണ്ട്. 60 സെന്റ് പ്ലോട്ടിൽ 3200 ...Read More

2017-11-16 09:33:53

ഇത് വീടെന്നു തോന്നുന്ന വീട്!

വീട് ഒരു ഹോട്ടൽ പോലെ തോന്നരുത് എന്ന് ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കന്റെംപ്രറി ശൈലിയിലുളള വീട് വേണ്ട എന്ന് തീരുമാനിച്ചു. മാത്രമല്ല, കന്റെംപ്രറി വീടുകൾ കണ്ടുമടുത്തു. കൊളോണിയർ–പോർച്ചുഗീസ് ശൈലിയോടായിരുന്നു ഞങ്ങൾക്കു താല്പര്യം.

ഞാൻ ഷൈനി. ഭർത്താവ് ബിനു പിഡബ്ല്യൂഡി കോൺട...Read More

2017-11-15 11:08:58

ആർക്കും ഇഷ്ടം തോന്നും വീട്!

വിദേശത്തുളള വീട്ടുകാര്‍ വീട്ടിൽ താമസിക്കുന്നത് നാട്ടിലെത്തുമ്പോൾ മാത്രം. അമ്മ മാത്രമേയുളളൂ വീട്ടിൽ സ്ഥിരതാമസം. അതുകൊണ്ടുതന്നെ ആഡംബരം ഒഴിവാക്കിയുളള വീടാണ് വീട്ടുകാർ ആഗ്രഹിച്ചത്. ചെലവു കഴിവതും നിയന്ത്രിക്കണം, കന്റെംപ്രറി ശൈലി വേണം, തൂണുകൾ പാടില്ല, അടുക്കളയ്ക്കും ബാത്റൂമുകൾക്കും വലുപ്പം വേ...Read More

2017-11-15 11:05:49

ഇവിടെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല!

ദുബായിൽ സ്ഥിരതാമസമാക്കിയ ജോർജ് തോമസിന് മകന്റെ വിവാഹം അടുത്തപ്പോൾ ആകെ അങ്കലാപ്പായി. തിരുവല്ലയിൽവച്ചാണ് കല്യാണം. കല്യാണത്തിന് ദുബായിൽ നിന്നുള്ള സുഹൃത്തുക്കളുണ്ട്, നാട്ടിലുള്ള ബന്ധുക്കളുണ്ട്. ഇവരെയെല്ലാം എവിടെ താമസിപ്പിക്കും എന്നാലോചിച്ചായിരുന്നു ജോർജിന്റെ ടെൻഷൻ. അപ്പോഴാണ് സിവിഎം ഹൗസിനെക...Read More

2017-11-14 12:10:56

പ്രകൃതിയുമായി കൂട്ടുകൂടി...

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്ന സ്ഥലത്താണ് ഈ വീട്. പരമ്പരാഗത ശൈലിയിൽ പ്രകൃതിയോട് ഇഴുകിച്ചേർന്നാണ് വീട് നിർമിച്ചിരിക്കുന്നത്. 4500 ചതുരശ്രയടിയാണ് വിസ്തീർണം. വിശാലമായ മുറ്റം നാച്വറൽ സ്‌റ്റോൺ ഗ്രീൻ ഗ്രാസ് എന്നിവ പാകി മനോഹരമാക്കി. കാർ പോർച്ചിനും സിറ്റ്ഔട്ടിനുമിടയിൽ പർഗോള റൂഫിങ് നൽകി കോർട...Read More

2017-11-13 09:39:40

ഇനി വീട് പണിയാൻ സ്ഥലമില്ലെന്നു പറയരുത്!

റോഡ് നിരപ്പിൽ കിടന്നിരുന്ന സുന്ദരമായ പ്ലോട്ട്. അതിൽ കാണാൻ ഭംഗിയുളള, നാല് കിടപ്പുമുറികളുളള വീട്. ഡിസൈനറുടെ മുന്നിലെത്തിയ വീട്ടുടമസ്ഥൻ റഫീക്കിന്റെ ആവശ്യം ലളിതമായിരുന്നു. പ്ലോട്ടിലുണ്ടായിരുന്ന കിണർ സംരക്ഷിച്ചുകൊണ്ടാണ് പണി പൂർത്തിയാക്കിയത്. സ്ഥലപരിമിതിയെ അപ്രസക്തമാക്കിയ ഡിസൈനാണ് വീടിന്റെ ഹ...Read More