വാഹന വാർത്തകൾ

ജ്യോതിഷം

ഇന്ന് നിങ്ങള്‍ക്കെങ്ങിനെ?22

അശ്വതി : മനസ്സിന് ഉന്‍മേഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പ്രവര്‍ത്തനരംഗത്ത് ഉയര്‍ച്ച ഉണ്ടാകും. ധനലാഭം ഉണ്ടാകും. 
ഭരണി : ദൂരയാത്രകള്‍ ആവശ്യമായി വരും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. സ്ഥാനലബ്ധി കൈവരും 
കാര്‍ത്തിക : ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. കുടുംബസുഖം ഉണ്ടാകും. 
രോഹിണി : സന്താന ശ്രേയസ്സുണ്ടാകും. സാംസ്ക്കാരിക രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പ്രസിദ്ധി വര്‍ദ്ധിക്കുന്നതാണ്. 
മകയിരം : വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. കൂട്ടുകച്ചവടത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. 
തിരുവാതിര : സാമൂഹികരംഗത്ത് ആദരവും അംഗീകാരവും കൂടികൂടി വരും. വരുമാന വര്‍ദ്ധനവ് ഉണ്ടാകും. 
പുണര്‍തം : എല്ലാ രംഗത്തും ഉയര്‍ച്ചയുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് തടസ്സം ഉണ്ടാവാം. വളരെ ശ്രദ്ധയോടെ ചെയ്യണം. 
പൂയം : കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്കു സാധ്യത. സാമ്ബത്തിക നില മെച്ചപ്പെടും. യാത്രകള്‍ വേണ്ടിവരും. 
ആയില്യം : പൊതുവെ ഭാഗ്യദേവതയുടെ അനുഗ്രഹം പ്രകടമാകുന്ന സമയമാണ്. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ധനമിടപാടുകള്‍ ശ്രദ്ധിക്കുക. 
മകം : തൊഴില്‍രംഗം പൊതുവെ പ്രോത്സാഹകമായിരിക്കും. എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി പ്രദര്‍ശിപ്പിക്കും. 
പൂരം : മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിനു നില്‍ക്കരുത്. വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയുണ്ടാകും. സ്ഥാനകയറ്റം ലഭിക്കും 
ഉത്രം : കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരാന്‍ കാലതാമസം നേരിടും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. അവിചാരിത ക്ലേശങ്ങള്‍ വരാം. 
അത്തം : ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കും 
ചിത്തിര : തൊഴില്‍സംബന്ധമായ കാര്യങ്ങളില്‍ ശ്രമം നടത്തുന്നത് വിജയിക്കുന്നതുമാണ. സന്താനശ്രേയസ്സുണ്ടാകും. 
ചോതി : വിദേശത്തുള്ളവര്‍ അല്പം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുക. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. 
വിശാഖം : മാനസികപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. ഉദ്യോഗത്തില്‍ സ്ഥിരത ലഭിക്കും. 
അനിഴം : വീട് മോടിപിടിപ്പിക്കും. പൊതുജനങ്ങളുടെ ഇടയില്‍ വ്യക്തിത്വം പുലര്‍ത്തും. ഉയര്‍ന്ന സ്ഥാനം ലഭിക്കും. 
തൃക്കേട്ട : വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട് ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. രോഗികള്‍ക്ക് ആശ്വാസം ഉണ്ടാകും. 
മൂലം : നൂതനപദ്ധതികളെ കുറിച്ച്‌ ചിന്തിച്ച്‌ തീരുമാനത്തിലെത്തും. കര്‍മഗുണം ഉണ്ടാകും. പുതിയ വരുമാനമാര്‍ണ്മങ്ങള്‍ നേടും. 
പൂരാടം : നിങ്ങളുടെ ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ക്കു കളമൊരുക്കുന്ന ഒരു ഗുരുസംഗമം ഉണ്ടാകും. നൂതന വാഹനസാധ്യത കാണുന്നു. 
ഉത്രാടം : അവ്യക്തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മ്മമണ്ഡലത്തില്‍ കാണുന്നു. വളരെ ശ്രദ്ധിക്കുക. 
തിരുവോണം : ഉന്‍മേഷം പകരുന്ന ചില എഴുത്തുകള്‍ ലഭിക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. 
അവിട്ടം : സമൂഹത്തില്‍ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ലഭിക്കും. 
ചതയം : തൊഴില്‍രംഗം പൊതുവെ മെച്ചപ്പെടും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. 
പൂരുരുട്ടാതി : മന:സുഖം കുറയും. കാര്യപരാജയത്തിനു സാധ്യത. 
ഉതൃട്ടാതി : ഇന്ന് ഒരു നൂതന സുഹൃത്ബന്ധത്തിനു സാധ്യത. പിതൃശ്രേയസ്സുണ്ടാകും. 
രേവതി : ഉദ്യോഗത്തില്‍ പ്രമോഷനു സാധ്യത. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

2018 പുതുവർഷഫലം നിങ്ങൾക്കെങ്ങനെ?

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

ബാങ്ക്, സെൻട്രൽ ഗവൺമെന്റ് സംബന്ധമായി ജോലി അന്വേഷിക്കുന്നവർക്ക് ലഭ്യമാകും. വർക്ക്ഷോപ്പുകളിൽ ധാരാളം ജോലികൾ കിട്ടാവുന്നതാണ്. വാഹന വ്യാപാരത്താലും മറ്റു വ്യാപാരത്താലും ധാരാളം സമ്പാദിക്കുന്നതായിരിക്കും. അരി, ധാന്യങ്ങൾ വ്യാപാരം പുഷ്ടിപ്പെടും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ഗൃഹം നിർമ്മിക്കാവുന്നതാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുക മൂലം തൊഴിൽ അഭിവൃദ്ധിയുണ്ടാകും. സ്ത്രീകളാൽ രോഗം വരാനിടയുണ്ട്. ആഡംബരമായ ജീവിതമായിരിക്കും. വലിയ യോഗങ്ങൾ വന്നുചേരും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. അപകീർത്തി വരാതെ ശ്രദ്ധിക്കുക.

ഇടവക്കൂറ് 

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മതിപ്പും പ്രശസ്തിയും ലഭിക്കുന്നതാണ്. ഭക്തിയുണ്ടാകും. നവദമ്പതികൾക്ക് സന്താനലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. പുസ്തകം എഴുതാവുന്നതാണ്. അതിഥികളെ സൽക്കരിക്കും. നവീന രീതിയിലുള്ള ജീവിതരീതി ഇഷ്ടപ്പെടും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ശത്രുക്കളെ പരാജയപ്പെടുത്തും. പഠനത്തിൽ ശ്രദ്ധയും അതീവ താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. സ്വയം പ്രയത്നത്താൽ പുരോഗമനത്തിനായിട്ട് ശ്രമിക്കും. സർക്കാരില്‍ ഉന്നതപദവി ലഭ്യമാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. പിതാവുമായി അൽപം സ്വരച്ചേർച്ചക്കുറവ് ഉണ്ടാകുന്നതാണ്. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്.

മിഥുനക്കൂറ് 

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകാവുന്നതാണ്. കുടുംബ ഐശ്വര്യത്തിന്റെ സമയമാണ്. ഗൗരവവും ഉന്നതസ്ഥാനപ്രാപ്തിയും പ്രതീക്ഷിക്കാം. മർമ്മഭാഗങ്ങളിൽ രോഗം വരാനിടയുണ്ട്. വിനോദയാത്രയ്ക്കായി അവസരപ്രാപ്തിയുണ്ടാകും. സകലവിധമായ ഐശ്വര്യങ്ങളും ലഭ്യമാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. വ്യാപാരികൾക്ക് അധികലാഭം ലഭ്യമാകുന്നതാണ്. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. ബുദ്ധിശാലിയായിരിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. രക്തശുദ്ധി ഇല്ലായ്മയാൽ സ്ത്രീകൾക്ക് രോഗം വരാനിടയുണ്ട്. പിതാവിനാൽ മാനസികവൈഷമ്യം ഉണ്ടാകും. ഗുരുക്കളെ ദർശിക്കാനുള്ള സന്ദർഭം വന്നുചേരും. ദാനധർമ്മങ്ങൾ ചെയ്യുന്നതാണ്.

കർക്കടകക്കൂറ് 

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ഭാഗ്യാനുഭവങ്ങളുടെയും കാര്യസാധ്യതയുടെയും സമയമായി കാണുന്നു. സുഹൃത്തുക്കളാൽ നന്മയും അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതും ആയിരിക്കും. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. പ്രേമിതാക്കൾക്ക് പ്രേമസാഫല്യവും വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധവും ലഭിക്കുന്നതാണ്. ഉന്നതമായ സ്ഥാനലബ്ധിയുണ്ടാകും. ആൺസന്താനങ്ങൾക്കായി ധാരാളം ധനം ചെലവഴിക്കേണ്ടതായി വരും. സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രശംസയും പുരസ്കാരവും ലഭിക്കുന്നതാണ്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള മനസ്സ് വന്നുചേരും. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകും. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം ലഭിക്കുന്നതാണ്. മനോവ്യാകുലതയുണ്ടാകും. കാർഷിക മേഖലയിൽ പ്രതീക്ഷിച്ച നേട്ടം ലഭ്യമാകുന്നതായിരിക്കും. ചാമുണ്ഡിദേവിയെ പ്രാർത്ഥന ചെയ്യുക.

ചിങ്ങക്കൂറ് 

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഉന്നതമായ സ്ഥാനലബ്ധി പ്രതീക്ഷിക്കാം. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. നിലം, ഗൃഹം എന്നിവയാൽ വരുമാനം വന്നുചേരും. ഭൂഇടപാടുകൾ സംബന്ധമായി അധികധനം പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്ത് വസിക്കുന്നവർക്ക് പലതരം നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഇലക്ട്രിക് ഇലക്ട്രോണിക്സ് മറ്റും ലോഹങ്ങളും വ്യാപാരം വർദ്ധിക്കും. പ്ലംബിങ്, വയറിങ് മറ്റും ആലകളിൽ തൊഴിൽ അഭിവൃദ്ധിപ്പെടും. സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ അൽപം ശ്രദ്ധ ചെലുത്തേണ്ടതാണ്. അടിക്കടി അലസതയുണ്ടാകും. പിതാവിന് ഹൃദയ സംബന്ധമായി രോഗം വരാനിടയുണ്ട്.

കന്നിക്കൂറ് 

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ന്യായാധിപൻ, പിഎ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ത്യാഗമനസ്കതയോടുകൂടി അയൽവാസികളെ സഹായിക്കും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കുന്നതാണ്. നൃത്തം, സംഗീതം മറ്റു കലാമേഖലകളാൽ പ്രശസ്തിയും വരുമാനവും വന്നുചേരും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. പാർട്ടിപ്രവർത്തകർക്ക് പദവിയും ജനസ്വാധീനതയും ഉണ്ടാകും. ഹാസ്യകലാ പ്രകടനക്കാർക്ക് പല വേദികളും ലഭ്യമാകും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതായിരിക്കും. മലപ്രദേശങ്ങളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടും. താഴ്‌വര, റബ്ബർ മുതലായവ വാങ്ങാവുന്നതാണ്. കുരുമുളക്, ഗ്രാമ്പൂ മുതലായ സുഗന്ധദ്രവ്യ വ്യാപാരവും കൃഷിയും അധികലാഭം ലഭിക്കുന്നതായിരിക്കും.

തുലാക്കൂറ് 

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. നല്ല മാർക്കുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്. സൽപ്രവൃത്തികള്‍ ചെയ്യും. കോപം വർദ്ധിക്കുന്നതായിരിക്കും. പുരോഗമനത്തിന്റെ വഴി തെളിയും. പുത്രലബ്ധി പ്രതീക്ഷിക്കാം. സാമർത്ഥ്യവാനായിരിക്കും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. മാതാവിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. അനുയോജ്യമല്ലാത്തവരുടെ അഭിപ്രായം അംഗീകരിക്കും. വ്യാപാരത്തിൽ ജ്ഞാനം വർദ്ധിക്കുന്നതായിട്ട് കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാനിടയുണ്ട്. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. സംഗീതം, കഥ എഴുതുന്നവർക്ക് ഭാവനയും നൃത്തം, കഥകളിക്കാർക്ക് ലാസ്യമായും സങ്കൽപരീതിയും ലഭിക്കും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും.

വൃശ്ചികക്കൂറ് 

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

എല്ലാ മേഖലകളിലും വിജയം കൈവരിക്കും. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലും. മതാഭിമാനം ഉണ്ടാകും. മാതാവിനോട് സ്നേഹമായിരിക്കും. വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകുന്നതാണ്. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. രോഗം തിരിച്ചറിയാതെ വിഷമിക്കാനിടയുണ്ട്. അടിക്കടി ഉത്സാഹക്കുറവ് ഉണ്ടാകും. വ്യാപാരവും തൊഴിലും അഭിവൃദ്ധിപ്പെടും. വാർദ്ധക്യം ചെന്നവർ വീണ് മുറിയാതെ ശ്രദ്ധിക്കുക. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. സ്ഥലം മാറി താമസിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്.

ധനുക്കൂറ് 

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങൾ വന്നുചേരും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിപ്പെടും. സ്വർണ്ണക്കടകൾ, വസ്ത്രാലയങ്ങളിൽ വ്യാപാരം വർദ്ധിക്കും. നയപരവും മാധുര്യവും ആയ സംസാരത്താൽ എല്ലാപേർക്കും പ്രിയമുള്ളവരാകും. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭിക്കും. ചിട്ടി, മറ്റും ചെറുകിട തൊഴിലുകൾ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭ്യമാകുന്നതാണ്. ഗൃഹം നിർമ്മിക്കാവുന്നതാണ്. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. അപകീർത്തി വരാനിടയുണ്ട്. കെട്ടിട കോൺട്രാക്റ്റ് എടുത്ത് നടത്തുന്നവർക്ക് അനുയോജ്യമായ കാലമാണ്. പിതാവിനാൽ മാനസികവൈഷമ്യം അനുഭവപ്പെടും.

മകരക്കൂറ് 

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സിഎ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഐഎഎസ് മറ്റ് ഭരണവകുപ്പിലേക്ക് പഠിക്കാനുള്ള പ്രവേശനം ലഭിക്കുന്നതായിരിക്കും. പല രാജ്യങ്ങളെകുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. പുരുഷന്മാർക്ക് ആത്മാർത്ഥതയുള്ള സ്ത്രീ സൗഹൃദബന്ധം ലഭിക്കും. അവരാൽ പല നേട്ടങ്ങൾ ഉണ്ടാകും. സിനിമാ സംഗീത സംവിധായകർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. മാതാപിതാക്കളെ പ്രശംസിക്കും. ഗുരുക്കളെ ദർശിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. തൊഴിൽ അഭിവൃദ്ധിപ്പെടും. വ്യാപാര കാർഷിക മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. വിദേശമലയാളികൾക്ക് പലവിധ നേട്ടങ്ങൾ ലഭ്യമാകുന്നതായിരിക്കും.

കുംഭക്കൂറ് 

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തിക നില മെച്ചപ്പെടും. ധൈര്യവും മനോബലവും ലഭ്യമാകും. എണ്ണ, ഉരം മുതലായ കമ്പനികളിൽ വരുമാനം ധാരാളമായി വന്നുചേരും. പട്ടാളത്തിലോ പോലിസിലോ മറ്റു സംരക്ഷണ വകുപ്പിലേക്ക് ജോലിക്കായിട്ടുള്ള പരിശ്രമം വിജയിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ചുറുചുറുപ്പായി എല്ലാ ജോലികളും ചെയ്തു തീർക്കും. ബന്ധുക്കളുമായും സഹോദരങ്ങളുമായും അകൽച്ചയുണ്ടാകും. അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. പുണ്യപ്രവൃത്തികളിൽ ഏർപ്പെടും. വിദേശവുമായി ബന്ധപ്പെട്ട തൊഴിൽ അഭിവൃദ്ധിപ്പെടുന്നതാണ്. കലാവാസനയുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്കും പാർട്ടിപ്രവർത്തകർക്കും അനുകൂല സമയമാണ്. ബ്രാഹ്മണരെയും സന്യാസിമാരെയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യും. നയനരോഗം, കാതുവേദന വരാനിടയുണ്ട്.

മീനക്കൂറ് 

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സർക്കാരിൽ നിന്നും പൊതുജനങ്ങളാലും മതിപ്പും പ്രശസ്തിയും ലഭിക്കുന്നതാണ്. സത്യസന്ധമായി പ്രവർത്തിക്കും. സ്ത്രീകളോട് അനുകമ്പയും ഭയവും ഉണ്ടാകും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. ആത്മാർത്ഥതയുള്ള ഉപദേശകർ വന്നുചേരും. ഒന്നിലധികം മേഖലയിൽ വരുമാനം വരുന്നതാണ്. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. കമ്പനികളിൽ ബുദ്ധിശക്തിയുള്ള അഭിഭാഷകർ ഉപദേശകരായി വന്നുചേരും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. അന്യരാൽ അസൂയപ്പെടുന്ന അളവില്‍ പുരോഗതിയുണ്ടാകും. അരി, ധാന്യങ്ങൾ വ്യാപാരത്താൽ വരുമാനം അധികരിക്കും. ജ്യോതിഷം, കുറി പറയുന്നവര്‍ക്ക് അധികവരുമാനം വന്നുചേരും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ഉണ്ടാകും.
 

പുതുവർഷം കർക്കടകക്കൂറുകാർക്ക് നല്ല സമയം

വർഷം മുഴുവനും ശനി ആറിൽ സഞ്ചരിക്കുന്നതുകൊണ്ട് ഏഴരശ്ശനി, കണ്ടകശ്ശനി തുടങ്ങിയ ശനി പിഴകൾ വരുന്നില്ല. ആകയാൽ സ്വന്തം കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി മുന്നേറാനും അഭിവൃദ്ധി ഉണ്ടാക്കിയെടുക്കാനും കർക്കടകക്കൂറുകാർക്ക് സാധിക്കുന്നതാണ്. കാലങ്ങളായി അലോസരപ്പെടുത്തിയിരുന്ന രോഗങ്ങൾക്ക് ശമനമുണ്ടാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾക്കും അനിഷ്ടസ്ഥിതിക്കും പരിഹാരം കണ്ടെത്തും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കൃത്യമായ രീതിയിൽ പ്രവർത്തിച്ച് നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുന്നതാണ്. ഗൃഹനിർമ്മാണകാര്യങ്ങൾ തുടങ്ങിവയ്ക്കാൻ സാധിക്കും. സന്താനങ്ങൾക്കുവേണ്ടി പല ഗുണകരമായ പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കും.

കാർഷികരംഗത്തായാലും ബിസിനസ്സ്, ഊഹക്കച്ചവടം മുതലായ രംഗങ്ങളിലും ഗുണാവസ്ഥയും അഭിവൃദ്ധിയും കൈവരിക്കാൻ സാധിക്കുന്നതാണ്. ജനുവരി 1 മുതൽ ഒക്ടോബർ 11 വരെ വ്യാഴം നാലിൽ സഞ്ചരിക്കുന്നതിനാൽ ബന്ധുക്ലേശം കുടുംബപരമായോ സന്തതിപരമായോ ബന്ധപ്പെട്ട് വ്യസനം സഹജാരിഷ്ടം എന്നിങ്ങനെ ഫലം അനുഭവിക്കുമെങ്കിലും ഭാവിയിൽ ഗുണകരമാകാൻ വഴിയുള്ള ചില പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കാനും തൻമൂലം സ്ഥിതി വലുപ്പം ഉണ്ടാകാനും ഇടയുണ്ട്. ഒക്ടോബർ 11 നു ശേഷം വർഷാവസാനം ഡിസംബർ 31 വരെ കാലസ്ഥിതി മെച്ചപ്പെടും. പ്രവർത്തനമികവു കൊണ്ട് പ്രതാപശക്തിയും പ്രഭാവവും വർദ്ധിക്കും. തൻമൂലം ധനലാഭം, സൽകീർത്തി, കലാകായിക രംഗങ്ങളിൽ നേട്ടം, രാഷ്ട്രീയ രംഗത്തും സാമൂഹിക പ്രവർത്തനരംഗങ്ങളിലും പ്രവർത്തിക്കുന്നവർക്ക് പുതിയ നയങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകാനും അതു നിമിത്തം ഗുണത്തിനും അഭിവൃദ്ധിയ്ക്കും ഇടവരുന്ന സമയമാണ്. സന്താനലാഭത്തിനോ അല്ലെങ്കിൽ സന്താനങ്ങളിൽ നിന്നും ഇഷ്ടകാര്യസിദ്ധിക്കോ ഇടയുണ്ട്. 
 

ഇടവക്കൂറുകാർക്ക് അഷ്ടമശനിദോഷകാലം, പുതുവർഷത്തിൽ വേണം കരുതൽ!

ഇടവക്കൂറ്(കാർത്തിക മുക്കാലും രോഹിണിയും മകയിരം പകുതി ഭാഗവും) വർഷം മുഴുവനും അഷ്ടമശനിദോഷകാലം തുടരുകയാണ്. ശനിപ്രീതികർമ്മങ്ങൾ (ശനിയാഴ്ച വ്രതം മുതലായവ) നിഷ്ഠയോടെ അനുഷ്ഠിക്കണം. തന്മൂലം ശത്രുക്കളുടെ ഉപദ്രവം, രോഗദോഷം, തനിക്കോ കുടുംബജനങ്ങൾക്കോ ആശുപത്രിവാസം, വാഹനപരമായും തൊഴിൽപരമായി ബന്ധപ്പെട്ട യന്ത്രങ്ങളിൽ നിന്നും അപകടം, സന്താനങ്ങളിൽ നിന്നും ഭാര്യസ്ഥാനത്തു നിന്നും ക്ലേശം, സ്വജനങ്ങളോടുതന്നെ കലഹം, വാക്ക് പരുഷ്യം വ്യവഹാരം എന്നിവയും ലാഭകരമായി പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ പതുക്കെ നഷ്ടത്തിലേക്ക് വരിക, ധനനഷ്ടം സംഭവിക്കുക തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെ ലഘൂകരിക്കാനും മറികടക്കാനും കഴിയും. 

വർഷാരംഭം ജനുവരി 1 മുതൽ ഒക്ടോബർ 11 വരെ വ്യാഴം ആറിൽ സഞ്ചരിക്കുന്നതിനാൽ ഈശ്വരാധീനം കുറയും. വ്യാഴപ്രീതികർമ്മങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കുകയാണ് വേണ്ടത്. ഒക്ടോബർ 11നു ശേഷം വർഷാവസാനം ഡിസംബർ 31 വരെ വ്യാഴം ഏഴിൽ സഞ്ചരിക്കുന്നതിനാൽ പ്രവർത്തനമേഖലകളിൽ പുത്തൻ ഉണർവ് കൈവരും. വിദ്യാഭ്യാസ പുരോഗതി, സ്വദേശത്തോ വിദേശത്തോ ജോലിലാഭം, ഭൂമിലാഭം, ഗൃഹലാഭം, യന്ത്രാദി വസ്തുക്കൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയുടെ ലാഭം കാർഷികരംഗത്തും കച്ചവടകാര്യങ്ങളിലും പുരോഗതി, വിവാഹപരമായ കാര്യങ്ങളില്‍ തടസ്സങ്ങൾ നീങ്ങി അനുഭവത്തിൽ വരാനും വിവാഹം നടന്നു കിട്ടാനും യോഗം തെളിയും.

ഗൃഹോപകരണങ്ങൾ, വാഹനാദിസുഖോപകരണങ്ങൾ എന്നിവയുടെ ലബ്ധി വിശേഷ ദേവാലയദര്‍ശനം, ആത്മീയകാര്യങ്ങളിൽ പങ്കെടുക്കാനവസരവും തൻമൂലം മനസ്സിന് ശാന്തതയും സന്തോഷവും കൈവരും. ഏതു പ്രശ്നങ്ങളെയും നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും. സന്താനങ്ങൾ നിമിത്തവും ബന്ധുജനങ്ങൾ ഹേതുവായും ഗുണാവസ്ഥയും അഭിവൃദ്ധിയും കുടുംബത്തിന് ശ്രേയസ്സും യശസ്സും വന്നുചേരും.

avadhar news